ഡിവൈഡറിൽ സ്ഥാപിച്ചിട്ടുള്ള കൈവരി തകർന്നു; അധികൃതർ തിരിഞ്ഞു നോക്കുന്നില്ല

തിരുവനന്തപുരം: നഗരം സ്മാർട്ട് ആകുമ്പോൾ ആ മാറ്റം എല്ലാം മേഖലയിലും കടന്നു വരേണ്ടതാണ് എന്നാൽ തിരുവനന്തപുരം തമ്പാനൂർ ആർപിഎഫ് സ്റ്റേഷനു സമീപത്ത് കൂടി കടന്നുപോകുന്ന നാലുവരി പാതയിൽ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിൽ ഒരു കൈവരി സ്ഥാപിച്ചിട്ടുണ്ട്. കാൽനടയാത്ര റോഡ് മുറിച്ച് കടക്കാതിരിക്കുന്നതിനായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. തിരക്കേറിയ പാതയായതിനാൽ തന്നെ പകൽസമയം റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റും ഒട്ടേറെ പേർ ഈ ഭാഗത്തുകൂടി റോഡ് മുറിച്ച് കടക്കാറുണ്ട്. ഇതാകട്ടെ വലിയ അപകടങ്ങൾക്ക് വഴിയൊരുക്കിയേക്കാം. ഡിവൈഡറിനോടൊപ്പം സ്ഥാപിച്ചിട്ടുള്ള കൈവരി തകർന്നിട്ടും അതിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാകുന്നില്ല. വളരെ നിസ്സാരമെന്ന്
തോന്നിയേക്കാവുന്നതാണെങ്കിലും ഇതൊരു സുരക്ഷാവലയമാണ് കാൽനടയാത്രക്കാർക്ക് അനുവദിച്ചിട്ടുള്ള സീബ്ര ലൈനിൽ കൂടി മാത്രം കടന്നുപോകേണ്ടതാണെന്ന ഒരു ഓർമ്മപ്പെടുത്തൽ ഇതിലൂടെ പറഞ്ഞുവെക്കുന്നുണ്ട്.

കഴിഞ്ഞ 25ന് പ്രധാനമന്ത്രി ഇതുവഴി കടന്നുപോയിരുന്നു. ആ സമയം ഇത്തരം കാഴ്ചകൾ മറക്കുന്നതിനായി കൊടി തോരണങ്ങളും ഫ്ലക്സും ഉപയോഗിച്ച് ഇതൊക്കെ മറച്ചു പിടിക്കുകയായിരുന്നു. നഗരം സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയ വലിയ വികസനമാണ് വിഭാവനം ചെയ്യുന്നത്. അതേസമയം ഇത്തരം കാഴ്ചകൾ ഒഴിവാക്കേണ്ടതല്ലേയെന്നുകൂടി അധിർകൃതർ ചിന്തിക്കേണ്ടതാണ്.
.