സമയങ്ങളിൽ മാറ്റം വരുത്തി ട്രെയിൻ സർവീസ്
തിരുവനന്തപുരം: കേരളത്തിലോടുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയോ, ഭാഗികമായോ റദ്ദാക്കുകയോ, സമയത്തില്‍ മാറ്റം വരുത്തുകയോ, വഴിതിരിച്ചു വിടുകയോ ചെയ്യുമെന്ന് റെയില്‍വേ. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് മാറ്റമെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു.
ഇന്നും 15നും വൈകി പുറപ്പെടുന്ന ട്രെയിനുകള്‍: തിരുവനന്തപുരം- വെരാവല്‍ വീക്ലി എക്സ്‌പ്രസ് (16344) വൈകീട്ട് 3.45നു പകരം രാത്രി 7.4ന്, കൊച്ചുവേളി- മൈസൂരു എക്സ്‌പ്രസ് (16316) വൈകീട്ട് 4.45നു പകരം രാത്രി 8ന്, തിരുവനന്തപുരം- ഷാലിമാര്‍ ബൈ വീക്ലി സൂപ്പര്‍ ഫാസ്റ്റ് (22641) വൈകിട്ട് 4.55നു പകരം രാത്രി 10.15ന്, എറണാകുളം – കാരയ്ക്കല്‍ എക്സ്‌പ്രസ് (16188) രാത്രി 10.30നു പകരം രാത്രി 11.50ന്, കൊച്ചുവേളി-യശ്വന്ത്പുര ബൈ വീക്ലി എക്സ്‌പ്രസ് (12258) വൈകീട്ട് 5നു പകരം രാത്രി 8.10ന്, തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് (12696) വൈകീട്ട് 5.15നു പകരം 6.45ന്.
ഇന്നും 15നും ഉള്ള എറണാകുളം- ഗുരുവായൂര്‍ എക്സ്‌പ്രസ് (06448) പൂര്‍ണമായി റദ്ദാക്കി. കൊല്ലം-എറണാകുളം മെമു (06442) 31 വരെ 11 ദിവസം ഭാഗികമായി റദ്ദാക്കി. 10, 12, 14,17,19, 21, 22, 24, 26 ,28, 29, 31 എന്നീ തീയതികളിലാണു മെമു ഭാഗികമായി റദ്ദാക്കിയത്. എറണാകുളം- കൊല്ലം മെമു (06441) മെയ് 30ന് കായംകുളം വരെ മാത്രമാകും സര്‍വീസ്.
ഇന്നും 15നും ഭാഗികമായി യാത്ര ചെയ്യുന്ന ട്രെയിനുകള്‍: നിലമ്ബൂര്‍ റോഡ്- കോട്ടയം (16325) അങ്കമാലി വരെ, കണ്ണൂര്‍ – എറണാകുളം എക്സ്‌പ്രസ് (16306) തൃശൂര്‍ വരെ, തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി (16342) എറണാകുളം വരെ, പുനലൂര്‍ – ഗുരുവായൂര്‍ എക്സ്‌പ്രസ് (16327) കോട്ടയം വരെ. ഇന്നത്തെ ചെന്നൈ- ഗുരുവായൂര്‍ (16127) കോട്ടയം വഴിയാക്കി. ആലപ്പുഴ ഒഴിവാക്കിയതിനാല്‍ പകരം കോട്ടയത്തു സ്റ്റോപ്പ് അനുവദിച്ചു.