ക്ലിഫ് ഹൗസില്‍ ഉപരാഷ്ട്രപതിക്ക് വിരുന്നൊരുക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വിരുന്നു ഒരുക്കി. രാവിലെ ക്ലിഫ് ഹൗസിലെത്തിയ ജഗ്ദീപ് ധന്കറെയും ഭാര്യയെയും മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേര്‍ന്ന് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ചെറുമകനെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കർ പരിചയപ്പെട്ടു. തുടര്‍ന്ന് പിണറായി വിജയനുമായി ജഗ്ദീപ് ധന്‍കര്‍ അല്പനേരം ചര്‍ച്ച നടത്തി. ഉപരാഷ്ട്രപതിയോടുള്ള ബഹുമാനാര്‍ത്ഥം രാവിലെ ക്ലിഫ് ഹൗസില്‍ വിരുന്ന് ഒരുക്കിയിരുന്നു.