ബില്ലുകളിൽ ഒപ്പിടാത്തതിന് ഗവർണറെ കുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ബില്ലുകളിൽ ഒപ്പിടാത്തതിന് ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ കുത്തി മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷ ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗദീപ്ധൻകറും, ഗവർണറും വേദിയിലിരിക്കുമ്പോഴായിരുന്നു വിമർശനം. കേരളത്തെ മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും ഒട്ടേറെ നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. എന്നാൽ ഇവിടെ ബില്ലുകൾ അനുമതി കിട്ടാതെ കിടന്നതും അനിശ്ചിതമായി വൈകിയതും മറക്കാൻ കഴിയില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞു .നിയമനിർമ്മാണ സഭയുടെ സ്വാതന്ത്ര്യവും പരമാധികാരവും ശക്തിപ്പെടുത്തുകയാണ് ജനാധിപത്യ വിശ്വാസികൾ ചെയ്യേണ്ടത് ഭരണ വ്യവസ്ഥയുടെ മൂന്ന് ശാഖകകളെയും ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും വേണ്ട സംവിധാനം ഭരണഘടനയിൽ ഉണ്ടാകും. എന്നാൽ അത് അവഗണിച്ചുകൊണ്ട് ഒരു ശാഖ മറ്റൊന്നിന്റെ
അധികാരപരിധിയിൽ കൈകടത്തുന്നുവെന്ന് ഇപ്പോൾ ആക്ഷേപം ഉയരുന്നു. ഇത്തരം ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്നും നാം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത സർവ്വകലാശാല ഭേദഗതികൾ അടക്കം ഒട്ടേറെ ബില്ലുകൾ ഗവർണർ ഒപ്പിട്ടിട്ടില്ല ഇവയുടെ പേരെടുത്ത് പറയാതെ ആയിരുന്നു വിമർശനം.