സന്ദീപ് നായർക്ക് അറസ്റ്റ് വാ​റ​ൻ​റ്

കൊച്ചി: പ്രളയബാധിതര്‍ക്ക് വേണ്ടിയുള്ള വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി തുകയില്‍ 4.50 കോടി രൂപയുടെ കോഴയും കമ്മീഷനുമായി നഷ്ടപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് നായര്‍ക്കെതിരെ വിചാരണ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സി്പ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അടക്കം പ്രതിയായ കേസില്‍ സന്ദീപ് തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാതിരുന്നത് പ്രോസിക്യൂഷന്‍ നടപടികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തുടര്‍ന്നാണ് കോടതി മൂന്നാം പ്രതി സന്ദീപ് നായരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് കേസില്‍ 11 പ്രതികള്‍ ഉണ്ട് ഇതില്‍ ശിവശങ്കർ അടക്കം 10 പ്രതികളും നേരിട്ട് ഹാജരാവുകയോ അഭിഭാഷകരെ നിയോഗിക്കുകയോ ചെയ്യുന്നുണ്ട് കോഴയും കമ്മീഷനും നല്‍കി നിര്‍മ്മാണ കരാര്‍ നേടിയെന്ന ആരോപണം നേരിടുന്ന യൂണിടാക് കമ്പനിയുടെ എംഡി സന്തോഷ് ഈപ്പനാണ് കേസിലെ ഒമ്പതാം പ്രതി.