തിരുവനന്തപുരം: എസ്എഫ്ഐയുടെ കൗൺസിലർ ആൾമാറാട്ട കേസിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോക്ടർ ജി ജെ ഷൈജുവിനെയും കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥി എ വിശാഖിനെയും കോളേജ് മാനേജ്മെൻറ് സസ്പെന്റ് ചെയ്തു. ഷൈജുവിന്റെ നേതൃത്വത്തിൽ നടന്ന ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ നിയമ വിദഗ്ധർ ഉൾപ്പെടുന്ന മൂന്നഅംഗ സമിതിയെ നിയോഗിച്ചതായി കോളേജ് മാനേജർ റവറൽ ഡോക്ടർ ക്രിസ്റ്റൽ ജയരാജ് പറഞ്ഞു. ഒരുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു.
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ച അനഘക്ക് പകരം വിശാഖിന്റെ പേര് കൃത്രിമമായി ഉൾപ്പെടുത്തി തിരുമറി നടത്തിയതിനാണ് ഡോക്ടർ ജി ജെ ഷൈജുവിനെ സസ്പെൻഡ് ചെയ്തത് ക്രമക്കേടിന് മുതിർന്നതിന്റെ പേരിലാണ് വിശാഖിനെതിരെയുള്ള നടപടി ഇതുവരെയും പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് അച്ചടക്ക നടപടി. ഷൈജുവിനെ അഞ്ചുവർഷത്തേക്ക് സർവ്വകലാശാലയുടെയും അക്കാഡമിക്ക് അക്കാദമി പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നതിന്റെ സാമ്പത്തിക നഷ്ടം പ്രിൻസിപ്പലിൽ നിന്നും എസ്എഫ്ഐ നേതാവിന് നിന്നുമായി ഈടാക്കണമെന്നും യൂണിവേഴ്സിറ്റിയുടെ നിർദ്ദേശമുണ്ട് .
Next Post