ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍

മലപ്പുറം: സംസ്ഥാനത്തുടനീളം വ്യാപക തട്ടിപ്പ് നടത്തിയ കേസില്‍ ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂര്‍ സഹകരണ വിജിലന്‍സ് ഡിവൈ.എസ്.പി. കെ.എ. സുരേഷ്ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്തി(36)ജോലി വാഗ്‌ദാനം ചെയ്ത് 4,85,000 രൂപ തട്ടിയെന്ന മലപ്പുറം സ്വദേശിനിയുടെപരാതിയിലാണ് അറസ്റ്റ്. മലപ്പുറം സി.ഐ. ജോബി തോമസും സംഘവും അറസ്റ്റുചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസുദ്യോഗസ്ഥന്റെ സ്വാധീനമുപയോഗിച്ച് കേസുകള്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. കേസുകള്‍ ഒത്തുതീര്‍ക്കാനോ മലപ്പുറം പൊലീസ് ആവശ്യപ്പെട്ടിട്ട് ഹാജരാകാനോ നുസ്രത്ത് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് തൃശ്ശൂര്‍ ചേര്‍പ്പിൽ നിന്ന് ഇവരെ അറസ്റ്റുചെയ്തത്.