എ ഐ ക്യാമറകൾ തിങ്കളാഴ്ച മുതല്‍ പണി തുടങ്ങും
തിരുവനന്തപുരം: കേരളത്തിൽ ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവർത്തനം ആരംഭിക്കും. അന്നേദിവസം മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കിത്തുടങ്ങും. 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ തത്കാലം പിഴ ചുമത്തില്ല. നിലവിൽ 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. 7 നിയമലംഘനങ്ങള്‍ ആയിരിക്കും എഐ ക്യാമറകള്‍ പിടികൂടുക അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. 250 രൂപ. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടിലേറെപ്പേരുടെ യാത്ര 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം 2000 രൂപ,അമിതവേഗം 1500 രൂപ,ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും.