കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു.

കണ്ണൂര്‍ :റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനാണ് തീപിടിച്ചത്. ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ തീപിടുത്തത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ട്രെയിനനടുത്തേക്ക് കാനുമായി ഒരാള്‍ പോകുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തില്‍ അട്ടിമറി സാധ്യത റെയില്‍വേ തള്ളിക്കളഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ നിലവില്‍ റെയില്‍വേ പരിശോധിക്കുകയാണ്.

എലത്തൂരില്‍ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് തീപിടിച്ചതെന്നാണ് ദുരൂഹത കൂട്ടുന്നത്. .ഏപ്രില്‍ രണ്ടിനാണ് എലത്തൂരില്‍ വെച്ച്‌ ഇതേ ട്രയിനില്‍  ആക്രമണമുണ്ടായത്.  ട്രെയിനിന് ആസൂത്രിതമായി തീവയ്ക്കുകയായിരുന്നു എന്ന പോലീസിന്റെ സംശയം ബലപ്പെടുത്തുന്നതാണിത്.