സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും നിര്‍ത്തിവെച്ചു

തിരുവനന്തപുരം : സങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നത്തേക്ക് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ബില്ലിംഗില്‍ തടസം നേരിട്ട സാഹചര്യത്തില്‍ സാങ്കേതിക തകരാര്‍ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ വിതരണം നിര്‍ത്തി വെക്കാൻ നിര്‍ദ്ദേശം നല്‍കിയതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ ബില്ലിംഗ് രീതി നിലവില്‍ വന്നതിന് പിന്നാലെ ഇന്നലെ മുതല്‍ റേഷൻ വിതരണത്തില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. നൂറു കണക്കിന് ആളുകളാണ് കടകളിലെത്തി റേഷൻ വാങ്ങാൻ കഴിയാതെ മടങ്ങിയത്. എന്നാല്‍ അതിന് പിന്നാലെ ചില സാങ്കേതിക തടസങ്ങളുണ്ടാകുകയും റേഷൻ വിതരണം മുടങ്ങുകയായിരുന്നു.