വരുന്നു നാണയ എടിഎമ്മുകള്‍

കോഴിക്കോട്: ഇനി മുതല്‍ നാണയ എടിഎമ്മുകളും എത്തുകയാണ്. രാജ്യത്തെ 12 നഗരങ്ങളിലാണ് ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാവുന്ന കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ എത്തുക. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ പദ്ധതി. രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ മെഷിനുകള്‍ സ്ഥാപിക്കുക.