മാനന്തവാടി പാണ്ടിക്കടവ് പുഴയിൽ കുളിക്കുന്നതിനിടെ പതിനാറുകാരന്‍ മുങ്ങി മരിച്ചു.

വയനാട് : മാനന്തവാടി പാണ്ടിക്കടവ് പുഴയിൽ കുളിക്കുന്നതിനിടെ പതിനാറുകാരന്‍ മുങ്ങി മരിച്ചു. പാണ്ടിക്കടവ് മാറത്ത് സിറാജിന്റെ മകന്‍ ആരിഫ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്ത് റെസിന്‍ അഹമ്മദിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലും പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നു സുഹൃത്തുക്കള്‍ കൂടി അഗ്രഹാരം തടയണക്ക് സമീപം കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം.