തൃശൂരില്‍ MDMAയുമായി ; ഫാഷന്‍ ഡിസൈനറുമായ യുവതികള്‍ പിടിയില്‍

തൃശ്ശൂർ :ശൂര്‍: അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവതികള്‍‌ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിനിയും ഫിറ്റ്നസ് ട്രെയിനറുമായ സുരഭി(23)യും കുന്നംകുളം സ്വദേശിനിയും ഫാഷൻ ഡിസൈനറുമായ പ്രിയ(30) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 17.5 ഗ്രാം എം ഡി എം എ കണ്ടെടുത്തു. സുരഭിയും പ്രിയയും തൃശൂരില്‍ ഒരു ഫ്‌ളാറ്റില്‍ ഒരുമിച്ചാണ് താമസം. ഗുരുവായൂര്‍ ഭാഗത്തുനിന്ന് ലഹരിപദാര്‍ഥങ്ങളുമായാണ് ഇവര്‍ വന്നിരുന്നത്. സിന്തറ്റിക് ലഹരിപദാര്‍ഥങ്ങള്‍ ആവശ്യക്കാര്‍ക്ക് സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളായതിനാല്‍ പോലീസിന്റെ സംശയവും പരിശോധനയും ഉണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു വില്‍പ്പന. കണ്ണൂര്‍ സ്വദേശിനിയായ പ്രിയ സാമൂഹികമാധ്യമം വഴിയാണ് സുരഭിയെ പരിചയപ്പെട്ടത്. രഭി കരാട്ടെ അഭ്യാസിയും ബുള്ളറ്റ് റൈഡറുമാണ്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് വാങ്ങനെന്ന വ്യാജേനെ പൊലീസ് യുവതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.