ഏറണാകുളം ജില്ലയിൽ ആശങ്കയായി ഡെങ്കിപ്പനി പടരുന്നു. 11 ദിവസത്തിനിടെ സംഭവിച്ചത്; 6 മരണം അനങ്ങാതെ ;ആരോഗ്യവിഭാഗം

ഏറണാകുളം : 600 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി അപകടകരമായ രീതിയില്‍ പടരുമ്പോഴും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിക്കാന്‍ പോലും ജില്ലാ ആരോഗ്യവിഭാഗം തയാറാകുന്നില്ലെന്നു വിമർശനമുയരുന്നു.
രാജ്യത്ത് ഏറ്റവുമധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് കൂടുതൽ ഡെങ്കി കേസുകൾ ഉള്ളതാകട്ടെ എറണാകുളത്തും. ഈ മാസം 11 വരെയുള്ള ആരോഗ്യവകുപ്പിന്റെ ഒൗദ്യോഗിക കണക്കുമാത്രം പരിശോധിച്ചാല്‍ പ്രതിദിനം അന്‍പതിലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ മാത്രം കണക്കാണിത്. മാറാടിയിൽ ഒരാൾ ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ ഈ മാസം ജില്ലയിൽ ഡെങ്കിപ്പനി മരണം ആറായി.
ഇതോടെ ഈ വര്‍ഷത്തെ ഡെങ്കി മരണം എട്ടായെന്നാണ് കണക്ക്. തൃക്കാക്കര മേഖലയിൽ ഡെങ്കിപ്പനി രൂക്ഷമാണ്. കൊച്ചി കോർപറേഷൻ മേഖല, കോതമംഗലം, പെരുമ്പാവൂർ, കളമശേരി, പിറവം, തൃപ്പുണിത്തുറ തുടങ്ങിയ നഗരസഭകളിലും കേസുകൾ കൂടുകയാണ്. മഴ കനത്തതോടെയാണ് അതീവ ജാഗ്രത പാലിക്കേണ്ട അവസ്ഥയിലേക്കു ഡെങ്കിപ്പനി പടരുന്നതും പ്ലാസ്റ്റിക് മാലിന്യം പലയിടത്തും തുറസായ സ്ഥലത്തു കിടക്കുന്നതും രോഗഭീഷണി ഉയര്‍ത്തുന്നു. ഇടവിട്ടു പെയ്യുന്ന മഴയിൽ ഇത്തരം പ്ലാസ്റ്റിക് മാലിന്യമെല്ലാം കൊതുകു വളർത്തൽ കേന്ദ്രമാകാനുള്ള സാധ്യതയുണ്ട്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾക്കു വളരാൻ വെറും 2 മില്ലിലീറ്റർ വെള്ളം മതി.
ഡെങ്കിപ്പനിക്ക് പുറമെ, എലിപ്പനി, ചെള്ള് പനി തുടങ്ങിയവയും കൂടുതലായി കാണപ്പെടുന്നുണ്ട്. ആശുപത്രികളിൽ പനിയുമായി എത്തുന്നവരിൽ കൂടുതലും 20നും 45നും ഇടയ്ക്ക് പ്രായമുള്ളവരാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ശ്വാസംമുട്ടൽ പ്രശ്നങ്ങളും കൂടുതലായി കാണുന്നുണ്ട്.കുടാതെ പത്തനംതിട്ട കൊടുമൺ ∙ പഞ്ചായത്തിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. പഞ്ചായത്തിൽ ഇന്നലെ വരെ 19 പേർക്കാണ് ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ കയറിയുള്ള ബോധവൽക്കരണം, ലഘുലേഖ വിതരണം എന്നിവ ആരംഭിച്ചിട്ടുണ്ട്. മഴക്കാല രോഗങ്ങൾ വർധിച്ചതോടെ ജാഗ്രതാ നിർദേശത്തിനൊപ്പം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ‘പ്രഥമം പ്രതിരോധം’ എന്ന പേരിൽ പ്രതിരോധ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ കയറിയുള്ള ബോധവൽക്കരണം, ലഘുലേഖ വിതരണം എന്നിവയും ആരംഭിച്ചിട്ടുണ്ട്.കൂടാതെ തൊഴിലുറപ്പ്, ഹരിതകർമസേന പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണം, ഫോഗിങ് എന്നിവയും നടത്തി വരുന്നു. തോട്ടം മേഖല കേന്ദ്രീകരിച്ചാണു പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയിരിക്കുന്നത്. ചിരട്ട കമഴ്ത്തി വയ്ക്കൽ, തൊഴിലാളികൾക്ക് ബോധവൽക്കരണം, വെള്ളം കെട്ടിനിൽക്കാനുള്ള ഉറവിടം നശിപ്പിക്കൽ, തൊഴിലാളി ലയങ്ങൾ ശുചീകരിക്കൽ എന്നിവ നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നു തൊഴിലാളികൾ ആവശ്യപ്പെട്ടു. ചിക്കുൻഗുനിയ പോലുള്ള പകർച്ചവ്യാധി രോഗങ്ങൾ പടർന്നു പിടിച്ച സ്ഥലമാണ് തോട്ടം മേഖല.