ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ സെന്‍ട്രല്‍ ടാക്സ് ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സെന്‍ട്രല്‍ ടാക്സ് ആന്റ് സെന്‍ട്രല്‍ എക്സൈസ് എസ്.പി പ്രവീന്ദര്‍ സിങിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.

ഒരുലക്ഷം രൂപ കൈക്കൂലി നല്‍കിയാല്‍ നികുതി കുറച്ചു നല്‍കാമെന്നായിരുന്നു കരാറുകാരനോട് പ്രവീന്ദര്‍ സിങ് പറഞ്ഞത്. ഇക്കാര്യം കരാറുകാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ പണവുമായി കരാറുകാരന്‍ ഇന്ന് പ്രവീന്ദര്‍ സിങ്ങിനെ കാണാനെത്തി. ഇയാള്‍ കരാറുകാരന്റെ പക്കല്‍ നിന്ന് പണം കൈപ്പറ്റിയതിനു പിന്നാലെ പ്രവീന്ദര്‍ സിങ്ങിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.