കൊച്ചി: വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കോട്ടയം കുറുപ്പന്തറ മനക്കപ്പറമ്പിൽ വീട്ടിൽ വാസുദേവ് (19), മൂവാറ്റുപുഴ വാഴക്കുളം തെക്കുംമനയിൽ വീട്ടിൽ പ്രൈസ് അബ്രഹാം എന്നിവരാണ് പിടിയിലായത്. എറണാകുളം ടൗൺ നോർത്ത് പോലീസ് ആണ് ഇവരെ പിടികൂടിയത്. ശനിയാഴ്ച രാത്രി 11.30-ന് ആണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. എറണാകുളം ടൗൺ നോർത്ത് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കലൂർ ജങ്ഷനിൽ വാഹനപരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ വാഹനത്തിന് കൈകാണിച്ച ഇൻസ്പെക്ടറുടെ ദേഹത്തിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.