കാലവര്‍ഷം കനക്കുന്നു

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മലയോരമേഖലയിലും തീരദേശത്തും കാലവര്‍ഷത്തിന്റെ ഭാഗമായ മഴ തുടരുന്നു.

ഞായറാഴ്ച വരെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിലാണ് മത്സ്യബന്ധനത്തിനു വിലക്കുള്ളത്.

കടലില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. കേരളതീരത്ത് 3.3 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും മറ്റ് ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റണം.