തിരുവനന്തപുരത്ത് നടുറോഡില്‍ പൊലീസുകാരന് മര്‍ദനം
തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പൊലീസുകാരന് മര്‍ദനം. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദനമേറ്റത്.
ബിജു വീടിനുള്ളില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് നാട്ടുകാരാണ് മര്‍ദിച്ചത്. നടുറോഡില്‍ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. ബിജുവിനെതിരെയും മര്‍ദിച്ചവര്‍ക്കെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തു.
നിരന്തരം ജോലിക്ക് ഹാജരാകാത്ത ബിജുവിനെതിരെ വകുപ്പുതല നടപടികളും നടക്കുകയാണ്.
അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മര്‍ദ്ദിച്ചതിന് നാട്ടുകാര്‍ക്കെതിരെയും കേസെടുക്കും.