സുൽത്താൻ ബത്തേരി കേരള തമിഴ്നാട് അതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗോത്ര വയോധികൻ മരിച്ചു

സുൽത്താൻ ബത്തേരി: കേരള തമിഴ്നാട് അതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗോത്ര വയോധികൻ മരിച്ചു. നമ്പ്യാർകുന്ന് ഐനിപുര കാട്ടുനായ്ക്കകോളനിയിലെ ഭാസ്ക്കരനാണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ടെ കോളനിക്ക് സമീപത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ഭാസ്ക്കരന്റെ കൈക്കും കാലിനും സാരമായ പരുക്കേറ്റിരുന്നു. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാട്ടാന ഭാസ്ക്കരനെ ആക്രമിച്ചത്. നാട്ടുകാർ ബഹളം വച്ചതോടെയാണ് ആന പിന്തിരിഞ്ഞത്. തുടർന്ന് ഗുരുതര പരുക്കേറ്റ ഭാസ്ക്കരനെ തമിഴ്നാട് വനംവകുപ്പെത്തി പന്തല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനിൽക്കും.