യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പൊന്മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു.
തിരുവനന്തപുരം: പൊന്മുടി സംസ്ഥാനപാതയിൽ കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞ് വലിയ വാഹനങ്ങൾനിരോധിയ്ക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. തുടർച്ചയായി മഴപെയ്യുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലും മണ്ണിടിച്ചിൽ ഉണ്ടായി പൊന്മുടിയും ഇതര പ്രദേശങ്ങളും ഒറ്റപ്പെടുവാൻ സാധ്യത ഉള്ളതിനാലും പൊന്മുടി സന്ദർശനത്തിന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഗോൾഡൻ വാലിയിൽ നിന്നും പൊന്മുടിയിലേയ്ക്ക് വലിയ വാഹനങ്ങൾ കടത്തി വിടുന്നതല്ല എന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.