കൈവിരലുകളാൽ പേപ്പറുകൾ എണ്ണുന്ന ആദർശ്

വയനാട് : 25 വർഷമായി തൻ്റേതായ ശൈലിചിട്ടപ്പെടുത്തി പ്രിൻറിംഗിനുള്ള പേപ്പറുകൾ എണ്ണി തിട്ടപ്പെടുത്തുന്ന ആദർശിനോളം കൈ വേഗത മറ്റാർക്കുണ്ട്.
ഇന്ത്യയിൽ ഇത്ര വേഗതയിൽ കൈവിരലുകളാൽ പേപ്പറുകൾ എണ്ണി തീർക്കുന്ന മറ്റൊരാൾ ഇല്ലെന്ന് തെളിയിച്ച ആദർശിന് ലഭിച്ച അംഗീകാരമാകട്ടെ ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡും മീനങ്ങാടി ടൗണിൽ സ്വകാര്യ പ്രസ് നടത്തുന്ന ആദർശ് പ്രിൻറിംങ്ങിനുളള പേപ്പറുകൾ എണ്ണുന്നത് കാണുമ്പോൾ ഒന്നതിശയിക്കും. അതിവേഗം ചലിക്കുന്ന വിരലുകൾക്കിടയിലൂടെ നൂറ് കണക്കിന് പേപ്പറുകളാണ് എണ്ണി തിട്ടപ്പെടുത്തി പ്രിൻ്റിംഗിന് സജ്ജമാക്കുന്നത്.
25 വർഷമായി പ്രിൻ്റിംഗ് മേഖലയിൽ സജീവമായുള്ള ആദർശ് ജോലിയുടെ ഭാഗമായാണ് വിവിധ വർണ്ണത്തിലും കനത്തിലുമുള്ള പേപ്പറുകൾ എണ്ണി തിട്ടപ്പെടുത്താൻ തുടങ്ങിയത്. സാധാരണ പ്രസ്സുകാർ കൈവിരലുകളാൽ എണ്ണാൻ ഉപയോഗിക്കുന്ന ശൈലിയിൽ നിന്നും സ്വന്തമായി ഒരു ശൈലി തന്നെ ഇതിനായി ആദർശ് വികസിപ്പിച്ചെടുത്തു..
തൻ്റെ മനസ്സിനും ചലനത്തിനുമൊത്ത് വിവിധ വർണ്ണത്തിലുള്ള GSM കൂടിയ കെട്ട് കണക്കിന് പേപ്പറുകൾ നിശ്പ്രയാസം എണ്ണി തീർക്കുന്ന ആദർശ് A3 ഷീറ്റ് 70 GSM 262 എണ്ണം എണ്ണി തീർത്താണ് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയത്.

പേപ്പറിൻ്റെ കട്ടി കുറയുന്തോറും 1 മിനിറ്റിൽ 400 പേപ്പർ വരെ എണ്ണാൻ കഴിയുമെന്നാണ് ആദർശ് പറയുന്നത്. തൻ്റെ ശൈലി ഉപയോഗിച്ച് നോട്ടെണ്ണുന്നതിനും എളുപ്പമാണെന്നാണ് ആദർശ് പറയുന്നത്