വര്‍ക്കല ക്ലിഫ് കുന്നില്‍നിന്ന് 50 അടി താഴ്ച്ചയിലേക്ക് വീണു; യുവാവിന് ഗുരുതര പരുക്ക്
വര്‍ക്കല: തിരുവനന്തപുരം വര്‍ക്കല ഹെലിപാടിന് സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്ന് യുവാവ് താഴെ വീണു. തമിഴ്നാട്സ്വ ദേശിയായ സതീശാ(30)ണ് അപകടത്തില്‍പെട്ടത്.
ഇന്നലെ രാത്രി 12.30 നാണ് അപകടം നടന്നത്. 50 അടിയോളം താഴ്ചയിലേക്കാണ് സതീഷ് വീണത്. ഫയര്‍ഫോഴ്സും പോലീസും എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ സതീശന് നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സതീഷിനെ ഇവിടെ നിന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.