എടവക – വെളളമുണ്ട പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലോടി- വെള്ളമുണ്ട എട്ടേനാല് റോഡ് തകർന്നതോടെ പ്രതിഷേധവുമായി നാട്ടുകാർ ഇന്ന് രംഗത്ത്. എടവക പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളിലാണ് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് കാല്‍നടയാത്ര പോലും ദുസ്സഹമായത്്. വെള്ളമുണ്ട പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശം നിലവില്‍ താത്ക്കാലികമായി കുഴികള്‍ അടച്ചിട്ടുണ്ട്. മുന്‍പ് രണ്ട് ബസ് സര്‍വ്വീസുകള്‍ ഇതുവഴി നടത്തിയിരുന്നു. എന്നാല്‍ റോഡ് തകര്‍ന്നതോടെ ഇരു ബസ് സര്‍വ്വീസുകളും നിലച്ചു. ഇതോടൊ ജീപ്പ്, ഓട്ടോറിക്ഷ തുടങ്ങിയവ മാത്രമാണ് യാത്രക്ക് ആശ്രയം. റോഡിന്റെ ശോചനീയാവസ്ഥ കാരണം ടാക്സി വാഹനങ്ങള്‍ ഇതുവഴി ഓട്ടം വരാന്‍ മടിക്കുകയാണ്. മഴ ആരംഭിച്ചതൊടെ വെള്ളം കുഴികളില്‍ നിറഞ്ഞ് കാല്‍നടയാത്രപോലും അസാധ്യമായി മാറിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന ഈ പാത അടിയന്തിരമായി നന്നാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.