പനി ബാധിച്ച്‌ മരിച്ചു.

പത്തനംതിട്ട: സംസ്ഥാനത്ത് പനി മരണങ്ങള്‍ വര്‍ധിക്കുന്നതിനിടെ ‌വീണ്ടും പനി മരണം. പത്തനംതിട്ട സ്വദേശിയാണ് പനി ബാധിച്ച്‌ മരിച്ചത്. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാര്‍ (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് എച്ച്‌1 എൻ1 ആയിരുന്നോ എന്നാണ് ഉയരുന്ന സംശയം.