വയനാട്ടില്‍ മഴയില്ല. ഇതോടെ കര്‍ഷകര്‍ ഇന്ന് ആശങ്കയിലാണ്.

 

 വയനാട്  : ജൂൺ അവസാനത്തിലും വയനാട്ടില്‍ മഴയില്ല. ഇതോടെ കര്‍ഷകര്‍ ഇന്ന് ആശങ്കയിലാണ്. കാര്‍ഷിക കലന്‍ഡര്‍ താളം തെറ്റുമെന്ന് ഭീതിയാണ് ഈ സാഹചര്യത്തില്‍ ഉയരുന്നത്. ജൂണില്‍ ശരാശരി 280 മില്ലിമീറ്റര്‍ മഴ വയനാട് ജില്ലയില്‍ കിട്ടേണ്ടതാണ്. എന്നാല്‍ ഇതുവരെ പെയ്തത് 72 മില്ലിമീറ്റര്‍ മഴ മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമാണ് ഇത്തവണത്തെയും സ്ഥിതി.
മാത്രമല്ല മഴയിലുണ്ടായ കുറവ് മഴക്കാല വിനോദ സഞ്ചാരവും പ്രതിസന്ധിയിലായി. മഴ മഹോത്സവ നടത്തിപ്പും വെല്ലുവിളി നേരിടുകയാണ്. ജില്ലയിലെ മഴക്കുറവ് 80 ശതമാനത്തിന് മുകളിലാണെന്നത് വലിയ പ്രതിസന്ധിയിലേക്കാണ് വയനാട്ടിനെ കൊണ്ടുപോകുന്നത്. വയനാട് അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ തെളിവാണ് കാലവര്‍ഷത്തിലുണ്ടാകുന്ന മാറ്റമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്