ദമ്പതികളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി

കരീപ്ര: മുളവൂർക്കോണത്ത് നിന്ന് ദമ്പതികളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. മുളവൂർക്കോണം സ്വദേശി ഉണ്ണിക്കൃഷ്ണൻ (37), ഭാര്യ ശരണ്യ (31) എന്നിവരാണ് പിടിയിലായത്. 250 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്നതാണെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.