സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു.

സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് എത്തി മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് എന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിശദീകരണം.

ഇ- പോസ് മെഷീന്‍ തകരാറാകുന്നത് സംസ്ഥാനത്ത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. 2017 ലാണ് ഇ പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്. അന്ന് മുതല്‍ ഇടക്കിടെ ഇ പോസ് മെഷീനുകള്‍ പണി മുടക്കാറുണ്ട്. റേഷന്‍ വാങ്ങാന്‍ സാധിക്കാതെ നിരവധി ആളുകളാണ് മടങ്ങിപ്പോകുന്നത്. ചിലര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നുണ്ട്.