വെള്ളാപ്പൊക്കത്തിൽ പോളകയറി കുടുംബങ്ങൾ ദുരിതത്തിൽ

 

കോട്ടയം:   വെള്ളാപ്പൊക്കത്തിൽ പോളകയറി കുടുംബങ്ങൾ ദുരിതത്തിൽ. കോട്ടയം താഴത്തങ്ങാടി പള്ളിക്കോണം ചിറയിലെ ആളുകളാണ് പോള ശല്യം കാരണം ദുരിതത്തിലായിരിക്കുന്നത്. ഇഴജന്തുക്കളുടെ ശല്യവും ഇവിടെ രൂക്ഷമാണ്.

വെള്ള പൊക്കത്തിൽ വീട്ടിലേക്ക് പോള കയറി നിരവധി കുടുബങ്ങൾ ദുരിതത്തിലായത്. താഴത്തങ്ങാടി പള്ളിക്കോണം ചിറയിലെ ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. വീടിനു മുൻപിലെ തോട്ടിൽ തിങ്ങി കിടന്ന പോള, വെള്ളം പൊങ്ങിയതോടെ വീട്ടിനുളളിലേക്ക് കയറുകയായിരുന്നു. ഒടുവിൽ വീട്ടിനുള്ളിലേക്ക് കയറിയ പോളകുത്തി ഒഴുക്കി വിടുകയാണ് പ്രദേശവാസികൾ.

പോള ചീഞ്ഞതു മൂലം ദുർഗന്ധം രൂക്ഷമാണ്. അട്ടയും പാമ്പുമൊക്കെ വീടിനുള്ളിൽ കയറുന്നു. വെള്ളപ്പൊക്കം തടയാൻ മീനച്ചിലാറ്റിൽ നിന്ന് തോട് ആരംഭിക്കുന്ന ഭാഗത്തെ ഷട്ടറുകൾ അടച്ചിട്ടിരിക്കുകയാണ്. കൊടുരാറ്റിലേക്ക് എത്തുന്ന തോട്ടിൽ പലയിടത്തും കലുങ്കുകൾ ഉണ്ട് ഇവിടെ തടഞ്ഞു നിൽക്കുന്ന പോളയാണ് പ്രദേശവാസികൾക്ക് ദുരിതമായിരിക്കുന്നത്.