കീം അപേക്ഷയിൽ ബി.ഫാം കോഴ്സ് കൂട്ടിച്ചേർക്കാൻ അവസരം

കീം 2023ന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ഫാർമസി കോഴ്സിനും അപേക്ഷിക്കാൻ അവസരം. കേരള എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷയുടെ പേപ്പർ I (ഫിസിക്സ് ആൻഡ് കെമിസ്ട്രി) എഴുതുകയും ഫാർമസി കോഴ്സിന് അപേക്ഷിക്കാതിരിക്കുകയും ചെയ്തവർക്കാണ് പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിക്കുന്ന ഫാർമസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിന് അപേക്ഷയിൽ ബി.ഫാം കൂട്ടിച്ചേർക്കുന്നതിന് അവസരം. 18ന് വൈകുന്നേരം 3 മണി വരെ www.cee.kerala.gov.in ൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.