പ്രധാനമന്ത്രിയുടെ സന്ദർശനം പ്രവാസികൾക്ക് പുത്തനുണർവ്വ് നൽകുമെന്നാണ് ;രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം

അബുദാബി: . ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെത്തി. യുഎഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നൽകും. അബുദാബി ഭരണാധികാരി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നിരവധി ഉഭയകക്ഷി ചർച്ചകളും മറ്റ് പരിപാടികളും സംഘടിപ്പിക്കപ്പെടും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രവാസികൾക്ക് പുത്തനുണർവ്വ് നൽകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. . രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം. ഇതിന് മുന്നോടിയായാണ് മന്ത്രിയുടെ പ്രസ്താവന. 2030-ടെ യുഎഇ- ഇന്ത്യ എണ്ണ ഇതര വ്യാപാരം പ്രതിവർഷം 100 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.