മറുനാടൻ മലയാളി :ഓണ്‍ലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് നോട്ടീസ് നല്‍കി
തിരുവനന്തപുരം : മറുനാടൻ മലയാളി ഓണ്‍ലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് നോട്ടീസ് നല്‍കി തിരുവനന്തപുരം നഗരസഭ. ഏഴ് ദിവസത്തിനുള്ളില്‍ ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് ഈ മാസം 10നാണ് നഗരസഭ കത്ത് നല്‍കിയത്.
ഓഫീസ് നില്‍ക്കുന്ന കെട്ടിടത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയെന്നും ഓഫീസ് പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ നിയമങ്ങള്‍ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ഓഫീസ് അടച്ചുപൂട്ടി അക്കാര്യം നഗരസഭയെ അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു.