‘യുവപ്രതിഭ’ പുരസ്കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു
യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിന് 18നും 40നും ഇടയില്‍ പ്രായമുള്ളവരെയാണ് നോമിനേറ്റ് ചെയ്യേണ്ടത്.
സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്റ്), മാധ്യമപ്രവര്‍ത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ മേഖലകളില്‍ മികവു പുലര്‍ത്തുന്ന ഓരോ വ്യക്തിക്കു വീതമാണ് പുരസ്‌കാരം നല്‍കുക. പുരസ്‌കാരത്തിന് സ്വയം അപേക്ഷിക്കാൻ പാടില്ല. മറ്റൊരാള്‍ക്ക് വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യാം. അതത് മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്‌തിപത്രവും നല്‍കും.
ജില്ലാതലത്തില്‍ പുരസ്‌കാരം നേടുന്ന ക്ലബുകളെയാണ് സംസ്ഥാനതല പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബിന് 50,000 രൂപയും പ്രശസ്‌തിപത്രവും പുരസ്‌കാരവും നല്‍കും.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി 2023 ജൂലൈ 25. മാര്‍ഗനിര്‍ദ്ദേശങ്ങളും അപേക്ഷഫോറവും ജില്ലാ യുവജന കേന്ദ്രത്തിലും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ് സൈറ്റിലും (www.ksywb.kerala.gov.in) ലഭിക്കും. അപേക്ഷ mpm.ksywb@kerala.gov.in എന്ന ഇ മെയില്‍ വിലാസം വഴിയോ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കിഴക്കേതല, മലപ്പുറം- 676519 എന്ന വിലാസത്തില്‍ നേരിട്ടോ സമര്‍പ്പിക്കാം. ഫോണ്‍: 0483 2960700.