സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ബി ജെ പി

ബി ജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍ എസ് രാജീവാണ് പരാതി നല്‍കിയത്. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കര്‍ അവഹേളിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

കുന്നത്ത്‌നാട് സ്‌കൂളില്‍ നടന്ന വിദ്യാജ്യോതി പരിപാടിയില്‍ ഹൈന്ദവ ആരാധാനാമൂര്‍ത്തിയായ ഗണപതി കേവലം മിത്താണെന്ന് എം എം ഷംസീര്‍ പറഞ്ഞിരുന്നു. ഇതിലൂടെ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് എ എന്‍ഷംസീര്‍ ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഷംസീറിന്റെ നടപടി മതവിദ്വേഷം പരത്തുന്നതാണെന്നും പരാതിയില്‍ ആരോപിക്കുന്നു.