പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാമിംഗ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്

 

 

തിരുവനന്തപുരത്ത് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാമിംഗ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് വിജ്ഞാപനമായി. വിജ്ഞാപനം WWW.cee.kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

ജീവനക്കാർ കെ.എസ്.ആർ – 144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ആഗസ്റ്റ് 5ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ്, KSRTC ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകുക.