നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു
പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ട്രിനിറ്റി പേപ്പർ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടികൂടി . ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. 841 കിലോ പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ പ്ലേറ്റ് ,243.2 കിലോ പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പർ കപ്പുകൾ, 10.890 കിലോ ചെറിയ പേപ്പർ പ്ലേറ്റ് എന്നിവ അടക്കം 1095 കിലോ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 10000 രൂപ പിഴ ചുമത്തി നോട്ടീസും നൽകി .വരും ദിവസങ്ങളിൽ സമീപത്തുള്ള പഞ്ചായത്തുകളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ൻഫോഴ്സ്മെൻ്റ് ലീഡർ വി. എം അജിത്കുമാർ, ടീം അംഗം സി. കെ മോഹനൻ, പഞ്ചായത്ത് സെക്രട്ടറി എൽ.ബാലാജി, സീനിയർ ക്ലാർക്ക് എൽദോസ്, മറ്റ് പഞ്ചായത്ത് ജീവനക്കാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.