കേരളത്തിന്റെ വാനമ്പാടിക്ക് ഇന്ന് അറുപതാം പിറന്നാള്‍
തിരുവനന്തപുരം :പാട്ടുകള്‍ കൊണ്ട് പല ഭാഷകളില്‍ പല ദേശങ്ങളില്‍ സഞ്ചരിച്ച മലയാളികളുടെ സ്വന്തം കെ എസ് ചിത്രക്ക് ഇന്ന് അറുപതാം പിറന്നാള്‍.
ഒരു മനുഷ്യന്റെ ഒരു ദിവസത്തെ ജീവിതമെടുത്ത് നോക്കിയാല്‍ ഒരു ചിത്രഗീതമെങ്കിലും ജീവിതത്തില്‍ അയാളെക്കടന്ന് എപ്പോഴെങ്കിലും പോയിട്ടുണ്ടായിരിക്കും. ഒരു പാട്ടിന്റെ വരിയെങ്കിലും അയാളുടെ ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നുണ്ടാകും. അത്രത്തോളം ഇന്ത്യൻ ജനതയുടെ സംഗീത ലോകത്ത് ചിത്ര എന്ന ഗായിക നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ഏത് ഭാഷയുമാകട്ടെ, കഥയുടെ ആത്മാവ് നഷ്ടപ്പെടുത്താതെ ചിത്ര അവരുടെ ഗാനങ്ങള്‍ എല്ലാം തന്നെ ഭംഗിയില്‍ പാടി അവസാനിപ്പിക്കും