കേരള നിയമ സഭയിലെ ഒരു എം.എൽ.എ.യ്ക്ക് ലഭിക്കുന്ന നിലവിലുള്ള സൗകര്യങ്ങൾ ഒന്ന് പരിശോധിക്കാം

സ്ഥിരം മാസ അലവൻസ് :
2,000 രൂപ
മണ്ഡലം അലവൻസ് :
25,000 രൂപ
ടെലഫോൺ അലവൻസ് : 11,000 രൂപ
ഇൻഫർമേഷൻ അലവൻസ്:4,000 രൂപ
മറ്റ് സ്വകാര്യ ചിലവ് : 8,000 രൂപ
ആകെ മാസം :50000 രൂപ.
യാത്ര ചെയ്താലും ഇല്ലെങ്കിലും യാത്രാ ബത്ത : 20,000 രൂപ
ഇതിന് പുറമെ ഒരു കി.മീറ്റർ യാത്രയ്ക്ക് 10 രൂപ.
ട്രെയിനിൽ ഫസ്റ്റ് ക്ലാസ്സ് എ.സി. യിൽ സൗജന്യ യാത്രയും ഒരു കിമീറ്ററിന് ഒരു രൂപ തോതിൽ ചിലവിലേക്കും ലഭിക്കും.
ഇന്ധനം വാങ്ങിക്കാൻ ഒരു വർഷം 3 ലക്ഷം രൂപ.
ദിവസ ക്ഷാമബത്ത സംസ്ഥാനത്തിന് അകത്താണെങ്കിൽ ദിവസം :1000 രൂപ.
പുറത്താണെങ്കിൽ ദിവസം 1200 രൂപ
ഒരു വർഷം വിമാനയാത്രയ്ക്ക് 50000 രൂപ.
മറ്റ് ചിലവിനത്തിൽ :
മെട്രോപൊളിറ്റൻ സിറ്റിയിൽ ദിവസം 2000 രൂപ.
മറ്റ് സ്ഥലങ്ങളിൽ 1500 രൂപ.
കുടുംബ സമേതം സൗജന്യ ചികിത്സ
വാഹനവായ്പ : 10 ലക്ഷം പലിശ ഇല്ല എന്നോർക്കണം
ഭവന വായ്പ : 20,00,000 ലക്ഷം
പുസ്തകങ്ങൾ വാങ്ങാൻ ഒരു വർഷം 15,000/- രൂപ.
ഇത്രയുമാണ് ഒരു എം.എൽ.എ.യുടെ വരുമാനം.
നമ്മുടെ നിയമസഭയിലേക്ക് തന്നെ ഒന്ന് എത്തി നോക്കുക.
നമ്മുടെ 140 ജനപ്രതിനിധികളിൽ മൂന്ന് പേർ മാത്രമാണ് ബിസിനസ്സുകാർ. രണ്ട് പേർ അഭിനേതാക്കളും,
മൂന്ന് പേർ കൃഷിക്കാരുമാണ്. ഇവരൊഴികെ ബാക്കി എല്ലാവരും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ നൽകിയ സത്യവാങ്മൂലത്തിലെ തൊഴിൽ എന്ന കോളത്തിൽ പൂരിപ്പിച്ചത് രാഷ്ട്രീയ പ്രവർത്തനം, പൊതുപ്രവർത്തനം, സാമൂഹ്യ പ്രവർത്തനം എന്നീ മൂന്ന് വാക്കുകൾ ആണ്.
രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും, സാമൂഹ്യ പ്രവർത്തനവും എപ്പോഴാണ് തൊഴിൽ ആയത്. ?
അതവിടെ നിൽക്കട്ടെ.
2011 ലെ നിയമസഭയിലെ എം.എൽ.എ. മാരുടെ ശരാശരി ആസ്തി 1.42 കോടിയായിരുന്നു.
5 വർഷം എം.എൽ.എ. ആയവർ 2016 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇവരുടെ ആസ്തി നേരെ ഇരട്ടിച്ച് 2.82 കോടിയായി.
മുകളിൽ കൊടുത്ത വരുമാനം കൊണ്ട് ഒരു എം.എൽ.എ.യ്ക്ക് എങ്ങനെയാണ് കോടികളുടെ ആസ്തികൾ സൃഷ്ടിക്കാൻ കഴിയുന്നത്.?
ഇത്തരത്തിലാണ് എം.എൽ.എ. മാരുടെ ആസ്തിയിൽ ഉണ്ടാവുന്ന വർദ്ധനവ്. പക്ഷേ ജനപ്രതിനിധികളുടെ ആസ്തികൾ വർദ്ധിക്കുമ്പോൾ മറുവശത്ത് കഴിഞ്ഞ 7 വർഷം കൊണ്ട് സംസ്ഥാനത്തെ ദരിദ്രരുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് 35 ലക്ഷത്തിലേക്കാണ് ഉയർന്നത്.
നാം ചിന്തിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും
പൊതുപ്രവർത്തനവും തൊഴിലായി പ്രഖ്യാപിച്ചിരിക്കുന്ന കഴുകൻ കണ്ണുകളുമായി ജനങ്ങളെ കൊള്ളയടിക്കുന്ന ഇവരിൽ നിന്നും ജനങ്ങൾ എന്നാണ് രക്ഷനേടുക. ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് സ്വത്ത് സമ്പാദിക്കാനുള്ള ഒരു വ്യവസായമായി രാഷ്ട്രീയ പ്രവർത്തനത്തെ മാറ്റിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താൻ ജനങ്ങൾ തയ്യാറാകുമ്പോൾ,ഡൽഹി പോലെ പഞ്ചാബ് പോലെ, ജനങ്ങളെ സംരക്ഷിക്കുന്ന നികുതിയടക്കുന്ന ജനങ്ങൾക്ക് സംരക്ഷണ കവചം ഒരുക്കുന്ന പ്രസ്ഥാനങ്ങളെ വളർത്തിക്കൊണ്ടു വരുവാൻ ജനാധിപത്യ വിശ്വാസികൾ തയ്യാറാകേണ്ടിയിരിക്കുന്നു.