കേരളത്തിലെ സഹകരണ കൊള്ളയും സഖാക്കളും

കേരളത്തിലെ സഹകരണ ബാങ്കുകളെയും മറ്റു സഹകരണ സ്ഥാപനങ്ങളെയും വ്യാപകമായി കൊള്ളയടിച്ച വാർത്തകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത് ഇതെല്ലാം മാധ്യമ സൃഷ്ടി എന്ന് പറഞ്ഞ് കയ്യൊഴിയുന്നതിൽ കാര്യമില്ല കരുവന്നൂർ അടക്കമുള്ള ബാങ്കുകളിൽ ഭരണസമിതിക്കാരെ വിശ്വസിച്ച് നിക്ഷേപം നടത്തിയ നൂറുകണക്കിന് ആൾക്കാർ ഇപ്പോൾ സങ്കട കടലിലാണ് കിട്ടിയ സമ്പാദ്യം സഹകരണ ബാങ്കിൽ നിക്ഷേപിച്ച് അതിനെ ന്യായമായ പലിശ കിട്ടും എന്ന് കരുതിയ സാധാരണക്കാർക്ക് പലിശയില്ല എന്ന് മാത്രമല്ല നിക്ഷേപിച്ച തുക പോലും തിരികെ കിട്ടാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത് വർഷങ്ങൾക്കു മുമ്പ് ബാങ്കിൽ നിക്ഷേപം നടത്തി ഇപ്പോൾ രോഗിയായി മാറിയപ്പോൾ ചികിത്സിക്കാൻ വേണ്ടി നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ ഒരു ദയയും ഇല്ലാതെ ആ നിക്ഷേപകനെ ഇറക്കിവിട്ട ബാങ്ക് ഭരണകാർ വരെ ഉണ്ട് അതുകൊണ്ട് പ്രിയപ്പെട്ട മുഖ്യമന്ത്രി അങ്ങ് ഈ സഹകരണ കൊള്ളക്കാരായ കുലംകുത്തികളെ പുറത്താക്കൽ അല്ല ചെയ്യേണ്ടത് അകത്താക്കാൻ തന്നെ അങ്ങ് തയ്യാറാകണം

കേരളത്തിലാണ് ഇന്ത്യയിൽ ആദ്യമായി സഹകരണ സംഘം ഉണ്ടായത് എന്നാണ് അറിയുന്നത് വലിയതോതിൽ വ്യാപിച്ച് ചെറുതും വലുതുമായ 4500 ഓളം സഹകരണ സംഘങ്ങളും ബാങ്കുകളും കേരളത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട് സാധാരണക്കാരന്റെ ചെറിയ ചെറിയ സമ്പാദ്യങ്ങൾ ആണ് ഈ സംഘങ്ങളുടെയും ബാങ്കുകളുടെയും മൂലധനം സംഘത്തിൽ അംഗമായി വായ്പയെടുത്ത് കാര്യങ്ങൾ സാധിക്കുക എന്ന സാമ്പത്തിക ഇടപാടാണ് സഹകരണ സംഘങ്ങൾ വഴി സാധാരണക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് ഇങ്ങനെ പ്രവർത്തിച്ചുവന്ന ബാങ്കുകൾ പലതും വലിയതോതിൽ വളർന്നു നൂറുകണക്കിന് കോടി രൂപയുടെ ആസ്തിയുള്ള പ്രസ്ഥാനങ്ങൾ ആയി മാറിക്കഴിഞ്ഞു സഹകരണ സംഘങ്ങളുടെ ഭരണസമിതികൾ രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും ആൾക്കാരാണ് നിയന്ത്രിക്കുന്നത് തെരഞ്ഞെടുപ്പിലൂടെ ജയിച്ചു വരുന്ന അംഗങ്ങളാണ് സഹകരണ ബാങ്കുകളുടെ ഡയറക്ടർമാരായി മാറുന്നത് രാഷ്ട്രീയക്കാർ ആയതിനാൽ സ്വാഭാവികമായും ജന സ്വാധീനമുള്ള ആൾക്കാരായിരിക്കും ഭരണസമിതിയിൽ വരിക ഈ കൂട്ടരേ വിശ്വസിച്ചു കൊണ്ടും അവരുടെ പ്രേരണയെ കണക്കിലെടുത്തു കൊണ്ടും സമ്പന്നന്മാർ മുതൽ സാധാരണക്കാർ വരെ ഇത്തരം ബാങ്കുകളിൽ നിക്ഷേപം നടത്തുന്നുണ്ട്