പാതിരാത്രിയിൽ ആശുപതിയിൽ യുവാവിൻ്റെ പരാക്രമം… ജനൽച്ചില്ലുകൾ പൊട്ടിച്ചു. കസേരകൾ തകർത്തു.
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ രാതി ചികിത്സ തേടിയെത്തിയ യുവാവാണ് മണിക്കുറോളം ഭികരാന്തരിക്ഷം സൃഷ്ടിച്ചത്. ആശുപത്രിയുടെ ജനൽ ചില്ലുകൾ പൊട്ടിക്കുകയും കസേരകൾ തകർക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ പൊട്ടിയ ചില്ലിൻ കഷണങ്ങൾ എറിഞ്ഞു. വിവരം അറിയിച്ചെങ്കിലും പോലീസ് എത്താൻ വൈകിയെന്ന് ആരോപണമുണ്ട്. പിന്നീട് സെക്യൂരിറ്റി ജീവനക്കാർ പിടിച്ചു നിർത്തിയ യുവാവിനെ
പുലർച്ചെ പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വണ്ടിപ്പെരിയാർ സ്വദേശിയാണെന്നും പേർ ലോറൻസ് എന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് യുവാവ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. തലവേദനയ്ക്ക് മരുന്ന് ചോദിച്ചാണ് എത്തിയതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. ഡോക്ടർ പുറത്തു. കാത്തു നിൽക്കാൻ പറഞ്ഞതോടെ പ്രകോപിതനായ ഇയാൾ ആശുപത്രി പരിസരത്തുകൂടി ബഹളം ഉണ്ടാക്കി ഓടി നടന്നു. ഈ സമയം മറ്റൊരു കേസിലെ പ്രതിയുടെ വൈദ്യ പരിശോധനയ്ക്കായി രണ്ട് പോലീസുകാർ ആശുപത്രിയിൽ എത്തി. ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥർ ബഹളമുണ്ടാക്കിയ യുവാവിനെ അനുനയിപ്പിച്ചു. വൈദ്യ പരിശോധന പൂർത്തിയാക്കി പോലീസ് മടങ്ങിയ ശേഷം ഇയാൾ വീണ്ടും അക്രമാസക്ത നാവുകയായിരുന്നു. മുൻ വശത്തുള്ള മാവിൽ കയറിയ യുവാവ് ഇതുവഴി പുതിയ കെട്ടിടത്തിലെ വെൻ്റിലേറ്ററിൻ്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ച് പൊട്ടിച്ച് അവിടെ ഇരിപ്പായി. രോഗികൾക്ക് ഡ്രിപ്പ് നൽകുന്ന ഇരുമ്പിൻ്റെ സ്റ്റാൻഡ് ഇയാൾ കൈക്കലാക്കി. തടയാനായി ചെന്ന സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ
ചില്ലിൻ്റെ കഷണങ്ങൾ എറിയുകയും ഒച്ച വെയ്ക്കുകയും ചെയ്തു. പോലീസെത്താൻ വൈകിയതിനാൽ കൺ ട്രോൾ റൂം നമ്പറായ 112 ലേയ്ക്ക് വിളിച്ച് അറിയിച്ചപ്പോഴാണ് പോലീസ് എത്തിയതെന്ന് പറയുന്നു. അപ്പോഴേയ്ക്കും സെക്യൂരിറ്റി ജീവനക്കാർ ഇയാളെ വരുതിയിലാക്കിയിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി ..