കോൺഗ്രസ് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേതാക്കൾക്കിടയിൽ ഗ്രൂപ്പ് വഴക്കുകളും പരസ്പരമുള്ള ചെളിവാരി എറിയലുകളും തുടങ്ങിയിട്ട് ഏറെ നാളായി. ഒരു വർഷം മുൻപ് കെപിസിസി നടത്തിയ പാർട്ടി ഫണ്ടുകളക്ഷൻ കഴിഞ്ഞശേഷം ആണ് ജില്ലാ നേതാക്കൾ തമ്മിൽ ചീത്തവിളിയും മറ്റും ആരംഭിച്ചത് ആരംഭിച്ചത്. കെപിസിസി ക്കായി പിരിച്ച ഫണ്ട് പാലോട് രവി അടിച്ചുമാറ്റി എന്ന പരാതിയുമായാണ് ആദ്യഘട്ടത്തിൽ ഒരുപറ്റം നേതാക്കൾ രംഗത്ത് വന്നത്. ഈ നേതാക്കൾ രവിക്ക് എതിരെ വ്യാപകമായി പ്രചരണം നടത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരം നഗരത്തിൽ രവിയുടെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പോസ്റ്ററുകൾ ഒട്ടിച്ചും പാലോട് രവി പ്രസിഡൻറ് പദം ഒഴിയണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ഡിസിസി ഓഫീസിനു മുന്നിൽ പ്രവർത്തകർ സമരം നടത്തുകയും ഒക്കെ ചെയ്തിരുന്നതാണ്. ഇപ്പോൾ സ്വന്തം പഞ്ചായത്തിലെ പാർട്ടിയുടെ പ്രസിഡന്റും രണ്ട് അംഗങ്ങളും കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നതിന്റെ പേരിൽ പാലോട് രവി പ്രസിഡണ്ട് പദവി രാജിവെച്ച് കത്ത് നൽകിയിട്ടുണ്ട് സിപിഎമ്മിൽ ചേർന്നതിന്റെ പേരിൽ പാലോട് രവി പ്രസിഡണ്ട് പദവി രാജിവെച്ച് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഈ രാജിക്കത്ത് വെറും നാടകമാണെന്നും കെപിസിസി പ്രസിഡണ്ടുമായി നടത്തിയ ഒത്തുകളി ആണെന്നും രവിയുടെ എതിർ ചേരിയിൽ ഉള്ള നേതാക്കൾ പറഞ്ഞു നടക്കുന്നുണ്ട്
പാർട്ടി ഫണ്ടിന്റെ
കാര്യത്തിൽ മാത്രമല്ല ഡിസിസിയിൽ ഭാരവാഹിത്വം നൽകുന്നതിന് വരെ പാലോട് രവി ചില നേതാക്കളിൽ നിന്നും വലിയ തുക സ്വന്തമായി വാങ്ങി എന്ന തരത്തിലുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നിട്ടുള്ളതാണ് തിരുവനന്തപുരത്ത് കോൺഗ്രസ് പാർട്ടിയുടെ ഏതു പ്രവർത്തനത്തിലും മുന്നിൽ നിന്ന് നയിച്ചിരുന്ന നെയ്യാറ്റിൻകര സനൽ അടക്കമുള്ള നേതാക്കളെ ഒതുക്കാൻ രഹസ്യ നീക്കങ്ങൾ നടത്തിയത് പാലോട് രവി ആയിരുന്നു എന്ന് സനൽ തന്നെ ആരോപിച്ചിട്ടുണ്ടായിരുന്നു. കോൺഗ്രസിനകത്ത് ഈ ഗ്രൂപ്പിൽ ഏറെക്കാലം പ്രവർത്തിച്ച പാലോട് രവി പിന്നീട് ഗ്രൂപ്പ് മാറി സുധാകരൻ സതീശൻ സംഘത്തോടൊപ്പം ചേർന്നുകൊണ്ടാണ് ഡിസിസിയുടെ പ്രസിഡൻറ് പദവി സംഘടിപ്പിച്ചെടുത്തത്. പാലോട് രവി ഡിസിസിയുടെ അധ്യക്ഷപദവിയിൽ എത്തിയശേഷം ജില്ലയിലെ കോൺഗ്രസിന്റെ ഒരുമിച്ചുള്ള പ്രവർത്തനം പൂർണമായും ഇല്ലാതായി എന്ന പരാതി തിരുവനന്തപുരം എംപി ആയ ശശി തരൂർ വരെ പാർട്ടി യോഗങ്ങളിൽ പറഞ്ഞിട്ടുള്ളതാണ്. ഏതുകാര്യത്തിനും പണം പിരിക്കുക എന്നതാണ് പാലോട് രവിയുടെ പാർട്ടി പ്രവർത്തനം എന്നും യാതൊരുവിധത്തിലുള്ള കണക്കു കാര്യങ്ങളും പാർട്ടിയിൽ അവതരിപ്പിക്കാറില്ല എന്നും സ്ഥിരമായി പരാതി ഉള്ളതാണ്
ഇപ്പോൾ ഡിസിസിയുടെ അധ്യക്ഷ പദവി രാജിവച്ചതിന് കാരണമായി പറയുന്നത് രാഷ്ട്രീയമായ ധാർമിക
ത എന്നതാണ്. എന്നാൽ ഡിസിസി പ്രസിഡന്റിന്റെ വീടിരിക്കുന്ന പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ടു എന്നത് മാത്രമല്ല കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളായ പഞ്ചായത്ത് പ്രസിഡണ്ടും
രണ്ട് അംഗങ്ങളും പാലോട് രവിയോടുള്ള എതിർപ്പ് പരസ്യമാക്കി കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജി വയ്ക്കുകയും സിപിഎമ്മിൽ ചേരുകയും ചെയ്തത് ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് വല്ലാത്ത ക്ഷീണം ആണ് ഉണ്ടാക്കിയിരിക്കുന്നത്
ലോകസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിച്ചിരിക്കുമ്പോൾ ഡിസിസി പ്രസിഡൻറ് രാജി നാടകം കളിച്ചു മാന്യനാകാൻ ശ്രമിക്കുകയാണ് എന്നാണ് എതിർപക്ഷത്തുള്ളവർ പറയുന്നത്. മാത്രവുമല്ല പാർലമെൻറ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് മോഹിച്ചിരുന്ന ആൾ കൂടിയാണ് പാലോട് രവി ‘ വരുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ കോൺഗ്രസ് എംപിമാർ എല്ലാരും അതേപടി മത്സരിക്കട്ടെ എന്ന എഐസിസി തീരുമാനം പുറത്തുവന്ന തോടുകൂടി പാലോട് രവിയുടെ പാർലമെൻറ് സ്ഥാനാർഥിമോഹം നടക്കാത്ത സ്ഥിതി വന്നു നടക്കാത്ത സ്ഥിതി വന്നു. ഇപ്പോൾ കോൺഗ്രസിൽ തന്നെ പറഞ്ഞു കേൾക്കുന്നത് പാലോട് രവി ബിജെപിയുടെ മുതിർന്ന നേതാക്കളുമായി പലതവണ രഹസ്യ ചർച്ച നടത്തിക്കഴിഞ്ഞു എന്നും തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസ് വിട്ട് പാലോട് രവി ബിജെപിയിൽ ചേരും എന്നും ആണ്.
ഏറെക്കാലമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാറുണ്ടെങ്കിലും സ്ഥിരമായി തോൽവി മാത്രം ഏറ്റുവാങ്ങുന്ന പാലോട് രവിക്ക് പാർലമെൻററി പദവി മോഹം അണയാതെ കിടക്കുകയാണ് ബിജെപിയിൽ കടന്നുകൂടി കേന്ദ്രഭരണത്തിന്റെ ആനുകൂല്യം സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് പാലോട് രവി നടത്തിക്കൊണ്ടിരിക്കുന്നത് എന്നും രവിയുടെ എതിർവശത്തുള്ള നേതാക്കൾ തന്നെ പറഞ്ഞു നടക്കുന്നുണ്ട്. എല്ലാ കാലത്തും സ്ഥാനമോഹിയായി മാത്രം രാഷ്ട്രീയത്തിൽ നിന്നിട്ടുള്ള പാലോട് രവികോൺഗ്രസ് വിടുന്ന തീരുമാനമെടുത്താൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല .തെരഞ്ഞെടുപ്പിനോട് അടുക്കുംതോറും കോൺഗ്രസിലെ ദേശീയ നേതാക്കൾ പലരും പാർട്ടി വിടുന്ന സാഹചര്യത്തിൽ കോൺഗ്രസിന് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന ചിന്തയും പാർട്ടി മാറ്റത്തിന് പാലോട് രവിയെ പ്രേരിപ്പിക്കുന്നുണ്ടാകാം