സംഘപരിവാറുകാർക്കു വർഗീയത ഇല്ലാതെന്തു നിലനിൽപ്പ്

അക്ബറിനും സീതായ്ക്കും ജീവിക്കാൻ കഴിയാത്ത മാറി ഇന്ത്യ

സംഘപരിവാറുകാർക്കു വർഗീയത ഇല്ലാതെന്തു നിലനിൽപ്പ്. കുടിക്കുന്ന വെള്ളത്തിൽ പോലും മതം കലർത്തുക എന്നത് തന്നെ രാഷ്ട്രീയ ലക്‌ഷ്യം. താജ് മഹൽ തേജോമഹാലയ ആണെന്നും, റോം രാമരാജ്യമായിരുന്നെന്നുമുള്ള തീർത്തും അടിസ്ഥാന രഹിതമായിട്ടുള്ള കള്ളക്കഥകൾ പറയാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ജിഹാദ് തന്നെയാണ് ഇപ്പോഴും പിടിവള്ളി. അമുസ്ലീങ്ങളെ മുസ്ലിം വിരുദ്ധരാക്കാനും, ഭീതിജനിപ്പിക്കാനും, ഭിന്നിപ്പിക്കാനും കഴിഞ്ഞത് അവരുടെ നേട്ടം തന്നെയാണ്. കായികരംഗങ്ങളിൽ പോലും വിഷം കലർത്താൻ ഇവർക്ക് ഒരു മടിയുമില്ല.

അത്തരത്തിൽ ഒരു വിഷയമാണ് ഇപ്പോൾ ചർച്ചയ്ക്കു വന്നിരിക്കുന്നത്. ലൗ ജിഹാദിനും,നാർക്കോട്ടിക് ജിഹാദിനും,യുക്തിവാദി ജിഹാദിനുമൊക്കെ ഒടുവിൽ സിംഹ ജിഹാദ് കൂടെ എത്തിയിരിക്കുകയാണ്. ത്രിപുരയിൽ നിന്ന് ബംഗാളിലേക്ക് കൊണ്ട് വന്ന രണ്ടു സിംഹങ്ങളിൽ ഒന്നിന് സിറായെന്നും മറ്റൊന്നിനു അക്ബർ എന്നും ഇട്ടതാണ് വിഷയം. ഫെബ്രുവരി 12 നാണു സെഫഹിജാല സുവോളോജിക്കൽ പാർക്കിൽ നിന്ന് ബംഗാൾ സഫാരി പാർക്കിലേക്ക് എത്തിയ്ക്കുന്നതു. രണ്ടു സിംഹങ്ങളെയും ഒന്നിച്ചു പാർപ്പിക്കരുതെന്നുപറഞ്ഞുകൊണ്ട് വിശ്വ ഹിന്ദു പരിഷത് ഹൈ കോടതിയെ സമീപിച്ചു. ഹിന്ദുക്കളെ അപമാനിക്കുന്നു എന്നാണു അവരുടെ വാദം. സീതയുടെ പേര് മാറ്റണമത്രേ… എന്നാൽ പാർക്കിലെത്തുന്നതിനു മുന്നേ മൃഗങ്ങൾക്കു ഈ പേരുകളായിരുന്നു തന്നെയായിരുന്നു. കോടതി പോലും വാദം കേൾക്കാൻ ഒരുങ്ങികഴിഞ്ഞു.

പേരുകളെയും നിറങ്ങളെയും മൃഗങ്ങളെയും, എന്തിനു… രാജ്യത്തെ തന്നെയും ഹിന്ദുത്വയുടെ മാത്രം ഭാഗമാക്കിമാറ്റാൻ സംഘപരിവാറുകാർ ശ്രേമം തുടങ്ങിട്ടു കാലങ്ങളായി. കുറച്ചു മുൻപ് വരെ ഇത്തരം വാർത്തകൾ നമുക്ക് തമാശകളായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കുന്ന വേളയിൽ, നമ്മളിൽ കുറച്ചുപേർക്കെങ്കിലും ആശങ്ക ജനിച്ചിട്ടുണ്ടാകും. മനുഷ്യർക്ക് മാത്രമാണ് മതമുള്ളതു എന്നാണ് വയ്പ്പ്. ആനകളെയും പശുക്കളെയും നേരത്തെ ഹിന്ദുവാക്കി കഴിഞ്ഞിരുന്നു. കേവലം ഒരു മൃഗത്തിന്റ്റെ പേര് പോലും ഇവരെയൊക്കെ അസഹിഷ്ണുക്കൾ ആക്കുന്നു. എന്തിനധികം പറയുന്നു… മൃഗത്തിന്റെ പേരിൽ മനുഷ്യരെ തള്ളികൊല്ലുന്ന നാട്ടിൽ ഇതൊക്കെയേ പ്രേതീക്ഷിക്കുന്നുള്ളു.

അക്ബറിനും സീതായ്ക്കും ഒരിക്കലും ചേർന്ന് വസിക്കാൻ കഴിയാത്തൊരിടമായി ഇന്ത്യ മാറി കഴിഞ്ഞിരിക്കുന്നു. ഈ നിലം വെറുപ്പ് വിളയ്ക്കാൻ അനുയോജ്യമായ നിലമായിക്കഴിഞ്ഞിരിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിക്കയും, പാർശ്വവൽക്കരിക്കുകയും ചെയ്തുകൊണ്ട്.. രാഷ്ട്രീയമായ മുതലെടുപ്പ് നടത്തിക്കൊണ്ട്.. ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനുള്ള ശ്രമവും അതുവഴി അതിന്റെ സ്ഥാപകനായി ശ്രീ നരേന്ദ്രമോദിയെ സ്ഥാപിക്കാനുള്ള സംഘപരിവാറിന്റെ ദുഷ്ടലാക്കാണിത്തിനുപിന്നിൽ.