ഒരു കാര്യം ശരിയാണ്.

മഹാരാഷ്ട്രയില്‍ മനോരമയും മാതൃഭൂമിയും പോലെ നുണകളും വിഷവും തുപ്പുന്ന ദ്രവിച്ച നാലാം തൂണുകൾ ഇല്ല എന്നത് ഭാഗ്യം തന്നെ.

മഹാരാഷ്ട്രയില്‍ മനോരമയും മാതൃഭൂമിയും പോലെ നുണകളും വിഷവും തുപ്പുന്ന ദ്രവിച്ച നാലാം തൂണുകൾ ഇല്ല എന്നത് ഭാഗ്യം തന്നെ.
വി ഡി സതീശനും കെ സുധാകരനും പോലുള്ള പാഴുകള്‍ ഉള്‍പ്പെടുന്ന പ്രതിപക്ഷവും അവിടെ ഇല്ല .

കെ സുരേന്ദ്രനെ പോലെ സ്വന്തം കഞ്ഞിയില്‍ നഞ്ചു കലർത്തുന്നവരും ഇല്ലല്ലോ.
അക്കാര്യത്തില്‍ മഹാരാഷ്ട്രക്കാർ ഭാഗ്യവാൻമാർ തന്നെ.
തീർന്നില്ല…

സർക്കാരിന്റെ 50 സെന്റ് ഭൂമി കയ്യേറിയ കുഴല്‍ നാടൻ എംഎല്‍എ കോണ്‍ഗ്രസുകാരൻ ആണ്

എൻഫോഴ്‌സ്‌മെന്റ് 25.80 ലക്ഷത്തിന്റെ അനധികൃത സ്വത്തു കണ്ടുകെട്ടിയ കെ ബാബു കോണ്‍ഗ്രെസ്സുകാരൻ ആണ്..

കേരളത്തിന്റെ വികസനത്തിന് നാഴികക്കല്ലാകേണ്ട കെ റെയില്‍ അട്ടിമറിക്കാൻ 150 കോടി കൈപറ്റിയെന്ന ആരോപണം നേരിടുന്ന വിഡി സതീശൻ കോണ്‍ഗ്രെസ്സുകാരൻ ആണ്

ആദ്യത്തെ രണ്ട് പേര് MLA മാരും, മൂന്നാമൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവും ആണ്..

കേരളത്തിലെ സിപിഐഎം ന്റെ ഏതെങ്കിലും ബ്രാഞ്ച് സെക്രട്ടറി ആണ് ഇതില്‍ ഏതെങ്കിലും ഒരു ആരോപണം നേരിടുന്നെങ്കില്‍ മാദ്ധ്യമങ്ങള്‍ ഓവർടൈം പണിയെടുത്തു ക്ഷീണിച്ചു തളർന്നു വീഴുമായിരുന്നു..

എന്തിന് , പിണറായി വിജയന്റെ ഭാര്യ ഷാർജാ ഭരണാധികാരിക്ക് കൈക്കൂലി കൊടുത്തെന്ന ആരോപണത്തില്‍ ഒരാഴ്ചക്കാലം ചർച്ച നടത്തിയ മാധ്യമങ്ങള്‍ ആണ് സാറേ ഇവിടുള്ളത് .

കേരളത്തിലെ മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാകാൻ വഴിയില്ല.ഇടതുപക്ഷത്തിന് എതിരായി വരുന്ന എന്തിനെയും മാസങ്ങളോളം അന്തിചർച്ചയ്ക്ക് വിധേയമാക്കുക മാത്രമല്ല, മറ്റു പാർട്ടികളുടെ എല്ലാവിധ ജീര്‍ണ്ണതകളെയും മൂല്യച്യുതിയെയും വെള്ള പൂശാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. പനമ്ബള്ളി ഗോവിന്ദമേനോന്‍ മന്ത്രിയായിരിക്കെ രാഷ്ട്രീയരംഗത്തെ ഒരുവശം മാത്രം കാണുന്ന കാഴ്ചപ്പാടുകളെ ഏകലോചനം എന്ന് വിശേഷിപ്പിച്ചിരുന്നു. കേരളത്തിലെ മാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനം ഇന്ന് ഈ രീതിയിലാണ്. ഏകപക്ഷീയമായി മാത്രം കാര്യങ്ങള്‍ ചെയ്യുകയും കാണുകയും വിലയിരുത്തുകയും ചെയ്യുന്ന അവര്‍ക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളെയും താഴേക്കിടയിലുള്ള പാർട്ടി പ്രവർത്തകരെയും ആക്ഷേപിക്കാന്‍ യാതൊരു മടിയുമില്ല.

അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്: ഓമനക്കുട്ടൻ! ഓർമ്മയില്ലേ ഓമനക്കുട്ടനെ… പ്രളയ ദുരിതാശ്വാസ ക്യാമ്ബിലേക്ക് അരിയും സാധനങ്ങളും എത്തിച്ച ഓട്ടോയുടെ ചാർജ് നല്‍കാൻ കയ്യില്‍ കാശ് തികയാതെ വന്നപ്പോള്‍ ക്യാമ്ബില്‍ ഉള്ളവരുടെ കയ്യില്‍ നിന്ന് 70 രൂപ പിരിച്ചെടുത്തതിന് കേരളത്തിലെ മാധ്യമങ്ങള്‍ കള്ള നെന്ന് മുദ്ര കുത്തി 2 ദിവസം തുടർച്ചയായി അന്തിച്ചർച്ച വിചാരണ നടത്തിയ ആളാണ് സഖാവ് ഓമനക്കുട്ടൻ.

അതേസമയം ഇന്ന് സർക്കാരിന്റെ 50 സെന്റ് ഭൂമി കയ്യേറിയ മാത്യൂ കുഴല്‍നാടൻ എന്ന കോണ്‍ഗ്രസ്സ് എംഎല്‍എയെ ഒരു സെലിബ്രേറ്റി സ്റ്റാറ്റസോടെയാണ് മാധ്യമങ്ങള്‍ ട്രീറ്റ് ചെയ്യുന്നതെന്ന് ഓർക്കണം.വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് അന്തിചർച്ചയില്ല, കാഥികന്റെ കഥാപ്രസംഗമില്ല, ധാർമിക രോഷം ഇല്ല ….പറച്ചിലാകട്ടെ നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നും .
നിഷ്പക്ഷമെന്നും നേരിനൊപ്പമെന്നും നാഴികയ്ക്ക് നാല്പ്പതുവട്ടം പ്രഖ്യാപിക്കുന്നവര്‍ പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധതയെക്കുറിച്ചല്ല. അതിനു വേണ്ടി പടച്ചുവിടുന്ന വ്യാജവാർത്തകള്‍ വായിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അവരുടെ തന്നെ വായനക്കാരെ ഓർത്താണ് നെഞ്ചില്‍ കൈവെയ്ക്കേണ്ടത്.

ആരെക്കുറിച്ചും വാര്‍ത്ത എഴുതാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകർക്കുണ്ട്. അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയോ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെയോ ഒക്കെ പ്രതിഫലനവുമാകാം. ആ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ല.പക്ഷെ അത് വ്യാജവാർത്തകളാകുന്നതാണ് പ്രശ്നം.ഇനി കൊടുത്ത വാർത്ത തെറ്റാണെന്നു തോന്നിയാല്‍ അത് തിരുത്താനുള്ള മാന്യതയെങ്കിലും കാട്ടണം.

ഇവിടുത്തെ കാതലായ പ്രശ്നം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സർക്കാരാണ്.അവരുടെ തുടർഭരണമാണ്.പ്രളയ സമയത്തായാലും കൊറോണയുടെ കാലത്തായാലും ഗോള പ്രശസ്തി നേടിയ ഒരു നേതാവായി പിണറായി വിജയൻ മാറുമ്ബോള്‍ അത് അംഗീകരിക്കാനുള്ള വലിപ്പം കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇല്ലാതെ പോകുന്നു.അതിനവർ വ്യാജവാർത്തകള്‍ സൃഷ്ടിക്കുന്നു, അദ്ദേഹത്തെ കള്ളനാക്കുന്നു.എന്നാല്‍ നൂറുകണക്കിന് കേസുകള്‍ ഉണ്ടായിട്ടും ഇക്കാലയളവില്‍ ഏതെങ്കിലും കേസുകളില്‍ പിണറായി വിജയനെയോ ശിക്ഷിച്ചിട്ടുണ്ടോ അതുമില്ല. തന്നെ സ്വർണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തി മാധ്യമങ്ങള്‍ അലക്കി വെളുപ്പിച്ചു കൊണ്ടിരിക്കുമ്ബോഴാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ തുടർഭരണം നേടുന്നത്.അതും കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി.മലയാളികള്‍ അരിയാഹാരമാണ് കഴിക്കുന്നത് മാപ്രകളെ . സമയമാകുമ്ബോള്‍ അവർ തരാനുള്ളത് ശരിക്കും നിങ്ങള്‍ക്ക് തരും.പക്ഷേ ലേശം ഉളുപ്പെന്നത് ആവാം.പ്രത്യേകിച്ച്‌ വീണ്ടും വീണ്ടും വ്യാജവാർത്തകളുമായി വരുമ്ബോള്‍.ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്…