ആൺകുട്ടി ജനിക്കണോ…

ഈ അപ്പൻറെ അടുത്തു ചെന്നാൽ മതി..

ആൺകുട്ടി ജനിക്കണോ… ഈ അപ്പൻറെ അടുത്തു ചെന്നാൽ മതി..അമേരിക്കയിൽ ജോലിയും അലവലാതിയുടെ സ്വഭാവവും..ആൺകുട്ടിക്കായി പീഡിപ്പിച്ചു എന്ന് യുവതിയുടെ പരാതി..
വിവാഹം കഴിച്ച് കുടുംബജീവിതം തുടങ്ങിയ മകനോട് ആൺകുട്ടിയെ ഗർഭം ധരിക്കാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ട സമയവും തീയതിയും കുറിച്ച് നൽകിയ അമ്മായിയപ്പന്റെ വിവരക്കേടിനെതിരെ മരുമകൾ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിവാഹിതയായി ഭർത്താവിൻറെ വീട്ടിലെത്തിയ ആദ്യ നാളുകളിൽ തന്നെയാണ് ഭർത്താവിൻറെ പിതാവ് ഒരു കുറിപ്പ് മരുമകൾക്ക് കൈമാറിയത്. ഏതോ ഇംഗ്ലീഷ് മാസികയിൽ അച്ചടിച്ചു വന്ന വിവരം മലയാളത്തിൽ പരിഭാഷപ്പെടുത്തി മരുമകൾക്ക് കൈമാറുകയാണ് അമ്മായിയപ്പൻ ചെയ്തത്.. കുറിപ്പിലെ സമയം നോക്കി ലൈംഗികബന്ധം നടത്തണമെന്നും അതുവഴി സുന്ദരനും വിദ്യാസമ്പന്നനുമായ ആൺകുട്ടിയെ ജനിക്കുന്നതിന് തയ്യാറെടുക്കണമെന്നുമാണ് കുറിപ്പിൽ കൂടി അമ്മായിയപ്പൻ ആവശ്യപ്പെട്ടത്… 2012 ഏപ്രിൽ മാസത്തിലാണ് കൊല്ലം സ്വദേശിനിയായ യുവതിയെ എറണാകുളം മൂവാറ്റുപുഴ സ്വദേശി വിവാഹം ചെയ്തത്…ഭർത്താവുമൊന്നിച്ച് വിദേശത്ത് ജോലി ചെയ്തു വന്ന യുവതി പിന്നീട് ഗർഭിണിയാവുകയും ഒരു പെൺകുട്ടി ജനിക്കുകയും ചെയ്തതിനുശേഷമാണ് ഭർത്താവും ഭർത്താവിൻറെ വീട്ടുകാരും തന്നെ മാനസികമായും മറ്റും പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് യുവതി പരാതിയിൽ പറയുന്നു. ജനിച്ചത് പെൺകുട്ടിയായതിനാൽ ഭർത്താവും ഭർത്താവിൻറെ മാതാപിതാക്കളും തന്നെയും കുഞ്ഞിനേയും യാതൊരു തരത്തിലും സംരക്ഷിക്കാൻ തയ്യാറായില്ല എന്നാണ് യുവതി പരാതിയിൽ പറഞ്ഞിട്ടുള്ളത്…വിവാഹശേഷം ഭർത്താവിൻറെ വീട്ടിലെത്തിയ നാൾ മുതൽ പ്രത്യേക സ്വഭാവത്തിലുള്ള പെരുമാറ്റമാണ് അവിടെ നിന്നും ഉണ്ടായത് എന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. താൻ ഗർഭം ധരിക്കുകയോ കുട്ടി ഉണ്ടാവുകയോ ചെയ്യുന്ന കാര്യത്തിൽ ഭർത്താവിനും മാതാപിതാക്കൾക്കും ഒരു താൽപര്യവും ഇല്ലായിരുന്നു എന്നും അവരുടെ ലക്ഷ്യം നടപ്പിലാക്കുന്നതിന് കണ്ടുപിടിച്ച ഒരു ഉപാധി മാത്രമായിരുന്നു മിടുക്കനായ ആൺകുഞ്ഞ് ജനിക്കുന്നതിന് നല്ല സമയം നിശ്ചയിച്ച കുറിപ്പ് കൈമാറിയത് എന്നും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്..ഗർഭസ്ഥ ശിശുവിൻറെ ലിംഗ നിർണയം വിലക്കുന്ന നിയമം ഇപ്പോൾ രാജ്യത്ത് നില

Grandparents and granddaughter making bubbles

വിലുണ്ട്.. ഈ നിയമപ്രകാരമാണ് യുവതി ഭർത്താവിനും ഭർത്താവിൻറെ മാതാപിതാക്കൾക്കുമെതിരെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് പരാതി നൽകിയത്. സംസ്ഥാന കുടുംബ ക്ഷേമ ഡയറക്ടർക്കും യുവതി പരാതി നൽകിയിരുന്നു.. ഇതുകൂടാതെ കുടുംബ കോടതിയിലും പരാതി നൽകിയതായി പറയുന്നുണ്ട്.. എന്നാൽ ഒരു ഭാഗത്തുനിന്നും കാര്യമായ അന്വേഷണമോ മേൽനടപടികളോ ഉണ്ടാവാതെ വന്നതിനെ തുടർന്നാണ് യുവതി പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്…വിദ്യാഭ്യാസപരമായി വളരെ ഉയർന്ന നിലവാരമുള്ള കുടുംബത്തിൽ പെട്ടവരാണ് ഈ സംഭവത്തിൽ കക്ഷികൾ ആയിട്ടുള്ള എല്ലാരും. പരാതിക്കാരിയായ യുവതിയും ഭർത്താവും ഉന്നത വിദ്യാഭ്യാസം നേടുക മാത്രമല്ല ജോലിക്കായി വിദേശത്ത് കഴിയുകയും ചെയ്തവരാണ്. ഇത്തരത്തിൽ വിദ്യാഭ്യാസപരമായി ഉയർച്ചയിൽ എത്തിയവർ എന്ന് മാത്രമല്ല വിദേശ പരിഷ്കൃത സമൂഹത്തിൽ ജീവിക്കുക കൂടി ചെയ്ത ദമ്പതികളാണ് ഇത്തരത്തിലുള്ള അന്ധവിശ്വാസത്തിന്റെയും അത്യാഗ്രഹത്തിന്റെയും പിടിയിൽ അമർന്നത് എന്നത് ഗൗരവമായ ആലോചനയ്ക്ക് വിധേയമാകേണ്ടതാണ്… ഇവിടെ പരാതിക്കാരിയായി എത്തിയ യുവതി ഒറ്റപ്പെട്ടു നിൽക്കുകയും ഭർത്താവും കുടുംബവും ഏതോ തരത്തിലുള്ള പ്രത്യേക തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ വഴിവിട്ട ചിന്തകളിലൂടെ കടന്നു പോവുകയും ചെയ്തു എന്നത് വ്യക്തമായ കാര്യമാണ്. ഈ നൂറ്റാണ്ടിൽ ഒരാൾ ആലോചിക്കാത്ത വിവരംകെട്ട ആലോചനയാണ് യുവതിയുടെ ഭർത്താവും കുടുംബക്കാരും ചെയ്തിരി

Portrait of multi generations Indian family at home. Asian people living lifestyle.

ക്കുന്നത്..വിവാഹം എന്നത് വളരെ മഹത്തരമായ ഒരു കർമ്മമായി കാണുകയും അതിലൂടെ രണ്ടുപേർ കുടുംബജീവിതത്തിലേക്ക് കടക്കുകയും ചെയ്യുന്നു എന്നത് സാധാരണ നമ്മുടെ നാട്ടുനടപ്പനുസരിച്ച് മാതാപിതാക്കൾക്ക് സന്തോഷവും സംതൃപ്തിയും പകരുന്ന കാര്യമാണ്.. മാത്രവുമല്ല മക്കൾ വിവാഹിതരാകുമ്പോൾ അവരിൽ നിന്നും ഉണ്ടാകുന്ന പുതിയ തലമുറയെ താലോലിക്കാനും നല്ല നിലയിൽ വളർത്താനും സ്വന്തം മാതാപിതാക്കളെക്കാൾ ശ്രദ്ധ പതിപ്പിക്കുന്നവരാണ് അപ്പൂപ്പനും അമ്മൂമ്മയും എന്നത് നമ്മുടെ പാരമ്പര്യത്തിന്റെ കൂടി ഭാഗമാണ്..സമ്പത്ത് നേടിയെടുക്കാൻ സ്ത്രീകളെ തട്ടിയെടുത്ത് നരബലി നടത്തിയ ക്രൂരമായ സംഭവം നമ്മുടെ കേരളത്തിൽ നമ്മൾ കണ്ടതാണ്. വിദ്യാഭ്യാസവും പരിഷ്കാരവും നിറഞ്ഞുനിൽക്കുന്ന സമൂഹം എന്ന് പറയുമ്പോഴും ഏതൊക്കെയോ കോണുകളിൽ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പിടിമുറുക്കങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളിൽ ഒന്നാണ് ഈ പറയുന്ന സംഭവങ്ങളും..ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വികസനത്തിന്റെ വെളിച്ചമെത്താത്ത കുഗ്രാമങ്ങളിൽ ഇപ്പോഴും പെൺകുട്ടിയെ പ്രസവിച്ചാൽ ജീവനോടെ നശിപ്പിക്കുന്ന മാതാപിതാക്കൾ ഉണ്ട് എന്ന് ഇടയ്ക്കിടെ വാർത്തകൾ വരാറുണ്ട്… അവിടങ്ങളിൽ ആൺകുട്ടി ജനിക്കുന്നതിന് വേണ്ടി മൃഗബലി അടക്കമുള്ള വഴിപാടുകൾ നടത്തുന്നതും ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ നമ്മുടെ കേരളത്തിൽ ഇപ്പോഴും ഇത്തരത്തിലുള്ള സ്വഭാവവും രീതികളും മനസ്സിൽ കൊണ്ടു നടക്കുന്ന ആൾക്കാർ ഉണ്ട് എന്ന് കേൾക്കുമ്പോൾ അമ്പരപ്പാണ് അനുഭവപ്പെടുന്നത്. പെൺകുട്ടിയായാലും ആൺകുട്ടി ആയാലും സ്വന്തം കുട്ടി തന്നെ എന്ന മാനസികാവസ്ഥയിൽ നിന്നും എന്തുകൊണ്ടാണ് മനുഷ്യർ മാറി ചിന്തിക്കുന്നത് എന്നത് പരിശോധിക്കേണ്ട വിഷയമാണ്..കേരളത്തെ സംബന്ധിച്ചെങ്കിലും അഭിമാനത്തോടെ ഒരു കാര്യം പറയാൻ നമുക്ക് കഴിയും. കേരളത്തിലെ പെൺകുട്ടികൾ മറ്റൊരിടത്തും കാണാത്ത വിധത്തിൽ മികച്ച വിദ്യാഭ്യാസം നേടി സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചവരാണ്… സ്വന്തമായി ജോലി നേടി സ്വന്തമായി വരുമാനമുണ്ടാക്കി അപ്പനമ്മമാരെ സംരക്ഷിക്കുന്ന പെൺകുട്ടികളുടെ എണ്ണം ഒട്ടും കുറവല്ല, സ്വന്തം നിലനിൽപ്പ് എന്നതിനപ്പുറം കേരളത്തിലെ പെൺകുട്ടികൾ സാമൂഹിക വിഷയങ്ങൾ പഠിക്കാനും അത്തരം വിഷയങ്ങളിൽ ഇടപെടാനും വലിയ മിടുക്ക് കാണിക്കുന്നുണ്ട്. അങ്ങനെ സ്വന്തം കാലിൽ നിന്നുകൊണ്ടുതന്നെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിവ് നേടുന്ന പെൺകുട്ടികളെ ഏതോ ശാപജന്മം പോലെ കാണുവാൻ ഇപ്പോഴത്തെ മാതാപിതാക്കൾ ആരെങ്കിലും തയ്യാറാകുന്നു എങ്കിൽ യഥാർത്ഥത്തിൽ അവർക്ക് മാനസികമായി തകരാറുണ്ട് എന്നതാണ് നാം തിരിച്ചറിയേണ്ടത് ‘ പഴയകാലത്തെ മാറ്റിയെഴുതി സ്വയം പര്യാപ്തത നേടിയ കേരളത്തിലെ പെൺകുട്ടികൾ മാതാപിതാക്കൾക്കും കുടുംബത്തിനും ഒരു നേട്ടം തന്നെയാണ് എന്ന് കണ്ട്, അതേ ബഹുമാനവും അതേ അളവിലുള്ള സ്നേഹവും കൈമാറുവാൻ, മാതാപിതാക്കളും അതോടൊപ്പം തന്നെ ഈ പറയുന്ന കഴിവുള്ള പെൺകുട്ടികളെ വിവാഹം ചെയ്തു ഭാര്യമാരാക്കി കുടുംബജീവിതം നയിക്കാൻ ഒരുങ്ങുന്ന ഭർത്താക്കന്മാരും തയ്യാറാകുക എന്നതാണ് പുതിയ സമൂഹം ആവശ്യപ്പെടുന്ന മാറ്റം