എന്തും സഹിക്കേണ്ട ഗതികേട് ഭാര്യക്ക് ഇല്ല – ഹൈക്കോടതി

വിവാഹമോചനം വേണ്ടെന്നു പറഞ്ഞു ഭർത്താവിന് പണികൊടുത്ത ഭാര്യ

ഭർത്താവിൻറെ ക്രൂരതകളോ മാന്യമല്ലാത്ത പെരുമാറ്റങ്ങളോ സഹിക്കേണ്ട ബാധ്യത ഭാര്യയ്ക്ക് ഇല്ലെന്ന് ഹൈക്കോടതി ‘ വിവാഹമോചനം സംബന്ധിച്ച് ഹൈക്കോടതിയിൽ എത്തിയ ഒരു കേസിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഇത്തരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയത്.ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന അനുഭവം തുടർന്നപ്പോൾ സഹിക്കാൻ കഴിയാതെ ഭാര്യ പോലീസ് സ്റ്റേഷനിലും പിന്നീട് കുടുംബ കോടതിയിലും കേസ് നൽകിയിരുന്നു ഈ കേസുകളിൽ എല്ലാം ഭർത്താവിനെ എതിരായ തീരുമാനങ്ങൾ വന്നപ്പോഴാണ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഭർത്താവ് ഹൈക്കോടതിയിൽ എത്തിയത് എന്നാൽ കോടതി ഭാര്യയുടെ ഭാഗവും കേട്ടശേഷം ഭർത്താവ് സമർപ്പിച്ച കേസ് തള്ളുകയാണ് ഉണ്ടായത്. ഭാര്യയുടെ മോശമായ പെരുമാറ്റങ്ങളും ക്രൂരതയും സഹിക്കാൻ പറ്റുന്നില്ല എന്നും അതുകൊണ്ട് വിവാഹമോചനത്തിന് അനുവദിക്കണം എന്നുമായിരുന്നു ഭർത്താവ് ആവശ്യപ്പെട്ടത്

ഭർത്താവും ബന്ധുക്കളും നിരന്തരം ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നും സ്വന്തം മകനെ കാണുവാൻ പോലും ഭർത്താവും ബന്ധുക്കളും അനുവദിക്കുന്നില്ല എന്നും പറഞ്ഞുകൊണ്ട് ഭാര്യ കുടുംബ കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു. പരസ്പരം ഉള്ള വൈരാഗ്യങ്ങൾ മറന്ന് ഒരുമിച്ചു കഴിയുന്നതിനുള്ള നിർദ്ദേശങ്ങളും മറ്റും നൽകി കുടുംബ കോടതി കേസ് അവസാനിപ്പിച്ചുവെങ്കിലും പിന്നീടും ഭർത്താവും കുടുംബ അംഗങ്ങളും നിരന്തരം പീഡിപ്പിക്കുകയായിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് ഭർത്താവ് മർദ്ദിക്കുമായിരുന്നു എന്നും ഇത് സഹിക്കവയ്യാതെ ആണ് പോലീസിൽ പരാതി നൽകിയത് എന്നും പോലീസിൽ പരാതി നൽകിയതിന്റെ പ്രതികാരം എന്നോണം വീണ്ടും തന്നെ ആക്രമിക്കുകയായിരുന്നു എന്നും ഭാര്യ കോടതിയിൽ പറഞ്ഞു

ഭർത്താവ് സ്ഥിരം മദ്യപാനി ആണെന്നും തന്നോട് മാത്രമല്ല മദ്യപിച്ച് എത്തി അയൽക്കാരോട് പോലും വഴക്കുണ്ടാക്കുന്ന സ്വഭാവമാണ് ഉള്ളതെന്നും ഇതിൻറെ പേരിൽ തന്നെ പല സ്ഥലങ്ങളിലായി മാറി താമസിക്കേണ്ടി വന്ന സാഹചര്യം ഉണ്ടായി എന്നും ഭാര്യ കോടതിയിൽ പറഞ്ഞു

ഭർത്താവും ബന്ധുക്കളും വളരെ നിർബന്ധപൂർവ്വം ആവശ്യപ്പെടുകയും താൻ സമ്മതം മൂളാതെ വന്നപ്പോൾ ശാരീരികമായി ആക്രമിച്ചു കൊണ്ട് ഗർഭചിദ്രം നടത്തി എന്നും ഭാര്യയുടെ പരാതിയിൽ പറയുന്നുണ്ട്. പോലീസിൽ പരാതി നൽകിയതിന്റെ പേരിൽ കുറെ കാലം ഭക്ഷണം പോലും നൽകാതെ പീഡിപ്പിച്ചു എന്നും ഭാര്യ പറഞ്ഞു.ഭാര്യയുടെ ഇത്തരത്തിലുള്ള അനുഭവങ്ങൾ ബോധ്യപ്പെട്ടതോടെയാണ് ഹൈക്കോടതി ഭർത്താവിൻറെ വിവാഹമോചന ആവശ്യം തള്ളുകയും സ്ത്രീ എന്ന നിലയിൽ ഒരു ഭാര്യയും ഭർത്താവിൻറെ ഏത് ക്രൂരകൃത്യവും സഹിക്കേണ്ട കാര്യമില്ല എന്നും അഭിപ്രായപ്പെട്ടത്

ഒരു മനുഷ്യ സ്ത്രീ എന്ന പരിഗണന പോലും നൽകാതെയാണ് ഭർത്താവ് ബന്ധുക്കളും തന്നോട് പെരുമാറിയത് എന്നും മകനോട് പോലും മിണ്ടുന്നത് ഭർത്താവിനും ബന്ധുക്കൾക്കും ഇഷ്ടമല്ലായിരുന്നു എന്നും തികച്ചും ദുസ്വഭാവിയായ ഭർത്താവിൻറെ പീഡനങ്ങളെ പരമാവധി സഹിച്ചപ്പോഴും സ്ഥിരം മദ്യപാനിയായ ഭർത്താവിന് ഒപ്പം ചേർന്നുകൊണ്ട് തന്നെ ഉപദ്രവിക്കാൻ ആണ് ബന്ധുക്കൾ പോലും തയ്യാറായത് എന്നും ഭാര്യ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട് വിവാഹാം കഴിഞ്ഞ് ഭർത്താവിൻറെ വീട്ടിൽഎത്തിയ തന്നോട് ആദ്യത്തെ ആഴ്ചകൾ മാത്രമാണ് മര്യാദയോടെ പെരുമാറിയത് എന്നും അതിനുശേഷം എന്ത് ചെയ്താലും അതൊന്നും അംഗീകരിക്കാതെ കുറ്റം കണ്ടെത്തലും അത് വഴക്കാക്കി മാറ്റി സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്ന രീതിയാണ് ഭർത്താവും ബന്ധുക്കളും തന്നോട് കാണിച്ചത് എന്നും ഭാര്യ പറഞ്ഞിട്ടുണ്ട്

ഭാര്യയുമായുള്ള വിവാഹമോചനത്തിന് നിയമപരമായി അനുമതി നൽകണം എന്ന ആവശ്യവും ആയിട്ടാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. ഭാര്യയുടെ പേരിൽ എല്ലാ കുറ്റങ്ങളും ഈ പരാതിയിൽ അയാൾ പറയുകയുണ്ടായി.ആര്യ തന്നെ നിരന്തരമായി പീഡിപ്പിക്കുന്നു എന്ന രീതിയിലാണ് ഭർത്താവ് പരാതി സമർപ്പിച്ചത് പരാതി സമർപ്പിച്ചത്. എന്നാൽ ഭാര്യ മുൻകാലങ്ങളിൽ നൽകിയ പരാതികളും അതിനുമേൽ ഉണ്ടായിട്ടുള്ള മേൽ നടപടികളും ഭാര്യ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളും ബോധ്യപ്പെട്ട ഹൈക്കോടതി ഭർത്താവിന് എതിരായവിധി പറയുകയാണ് ചെയ്തത്. ഇതിന് മറ്റൊരു കാരണം കൂടി ഉണ്ട് ഇത്രയും ഒക്കെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടും ഭാര്യ വിവാഹമോചനത്തിന് സമ്മതം നൽകിയില്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം എടുത്തുപറയേണ്ട കാര്യം ദൈവം കൂട്ടിയോജിപ്പിച്ച ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉള്ളത് എന്നും ഞാനായി അതിൽ വേർപ്പെടുത്തൽ നടത്താൻ ആഗ്രഹിക്കുന്നില്ല എന്നും ആണ് ഭാര്യ കോടതിയിൽ കേസ് സംബന്ധിച്ച് തന്റെ ഭാഗമായി അറിയിച്ചത്

ഭാര്യയുടെ ഈ നിലപാട് ഒന്നുകിൽ എന്തും സഹിക്കാനും എങ്ങനെയും ജീവിതം മുന്നോട്ടു കൊണ്ടു പോകുവാനുമുള്ള ആഗ്രഹം കൊണ്ട് ഉണ്ടായതായിരിക്കാം അതല്ല എങ്കിൽ വിവാഹ ശേഷമുള്ള ജീവിതത്തിൽ ഒരിക്കലും തനിക്ക് സ്വൈര്യത വന്നിട്ടില്ലാത്ത ഭർത്താവ് തന്നിൽ നിന്നും വിവാഹമോചനം നേടി മറ്റൊരു വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നത് അനുവദിക്കാൻ കഴിയില്ല എന്ന് ദൃഢനിശ്ചയത്തിന്റെ ഭാഗം ആയിരിക്കാം ഭാര്യ കോടതിയിലും മറ്റും പറഞ്ഞിട്ടുള്ള കാര്യങ്ങൾ വസ്തുതാപരമാണെങ്കിൽ കോടതി സ്വീകരിച്ച നിലപാട് മനുഷ്യത്വപരവും സ്ത്രീയ്ക്ക് നീതി ഉറപ്പാക്കുന്ന ഒന്നും ആണ് എന്ന കാര്യത്തിൽ സംശയം ഇല്ല