കോൺഗ്രസ് പാർട്ടി നേതൃത്വം കൊടുക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായ മുസ്ലിം ലീഗ് ചരിത്രത്തിൽ ഒരിക്കലും അഭിമുഖീകരിക്കാത്ത വിധത്തിലുള്ള പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ലോകസഭാ തിരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റ് തന്നില്ല എങ്കിൽ കർശനമായ തീരുമാനങ്ങളിലേക്ക് കടക്കുന്നു എന്ന വാശി മുഴക്കിയിരുന്ന ലീഗ് നേതാക്കൾ ഒടുവിൽ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ മുട്ടുമടക്കി നാണംകെട്ടു എന്ന ആക്ഷേപിച്ചുകൊണ്ടാണ് പാർട്ടിയിലെ വിമത വിഭാഗവും യൂത്ത് ലീഗ് നേതാക്കളും പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്
ഏറെ നാളായി കേരളത്തിലെ യുഡിഎഫ് സംവിധാനത്തിൽ തുടരണമോ എന്ന കാര്യത്തിൽ ലീഗ് നേതാക്കൾക്കിടയിൽ തർക്കം നിലനിന്നിരുന്നതാണ് തർക്കം നിലനിന്നിരുന്നതാണ് നേതാക്കളെ ആശ്വസിപ്പിക്കാൻ എന്ന വിധത്തിൽ നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി ഇടി മുഹമ്മദ് ബഷീർ അബ്ദുൽ സമദ് സമദാനി തുടങ്ങിയ നേതാക്കൾ മുന്നോട്ടുവച്ച ആശയം ആയിരുന്നു മൂന്നാമത് ഒരു സീറ്റ് കൂടി വാങ്ങി പാർട്ടി പ്രവർത്തകരിൽ ആവേശം ഉണ്ടാക്കുക എന്നത് ‘ ഈ ലക്ഷ്യത്തോടെ ഉള്ള നീക്കങ്ങളാണ് ലീഗ് നേതൃനിര നടത്തിക്കൊണ്ടിരുന്നത്. എന്നാൽ യുഡിഎഫിൽ ഘടകകക്ഷികൾക്കുള്ള സീറ്റ് വിഭജനം കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടായി എന്നാണ് മുസ്ലിംലീഗിലെ വിമതാ വിഭാഗം കുറ്റപ്പെടുത്തുന്നത്, വിദേശത്ത് ആയിരുന്ന മുസ്ലിം ലീഗ് പ്രസിഡൻറ് ശിഹാബ് അലി തങ്ങൾ കേരളത്തിൽ തിരിച്ചെത്തുന്നതിന് മുൻപ് തന്നെ പ്രതിപക്ഷ നേതാവ് യുഡിഎഫ് സ്റ്റേറ്റ് വിഭജനം പരസ്യമായി പ്രഖ്യാപിച്ചു എന്നത് ലീഗ് നേതാക്കളിൽ വലിയ അമർഷം ഉണ്ടാക്കിയിട്ടുണ്ട്
രണ്ട് ലോകസഭാ സീറ്റുകളും വരാനിരിക്കുന്ന ഒരു രാജ്യസഭാ സീറ്റും മുസ്ലീം ലീഗിന് നൽകും എന്ന രീതിയിലാണ് കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളുമായി ധാരണ ഉണ്ടാക്കിയിരിക്കുന്നത് എന്നാൽ ലോകസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാവുകയും കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് കാര്യമായ വിജയം നേടാൻ കഴിയാതെ വരികയും ചെയ്താൽ ഇപ്പോൾ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങൾക്ക് വിലയില്ലാതെ ആകും എന്നാണ് വിമത വിഭാഗം വിമർശിക്കുന്നത്
കേരളത്തിൽ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ 19 സീറ്റും യുഡിഎഫ് വിജയിച്ചിരുന്നതാണ് ഈ തെരഞ്ഞെടുപ്പിൽ ഏതായാലും അത്ര വലിയ വിജയം ഉണ്ടാകില്ല എന്ന് ലീഗ് നേതാക്കൾക്കും ഉറപ്പുണ്ട്. യുഡിഎഫിന് പരമാവധി ഈ തെരഞ്ഞെടുപ്പിൽ പത്തോ പന്ത്രണ്ടോ സീറ്റുകളിൽ മാത്രമാണ് വിജയം ഉണ്ടാവുക എന്നും ലീഗ് നേതൃത്വം വിലയിരുത്തുന്നുണ്ട് ലീഗ് നേതൃത്വം വിലയിരുത്തുന്നുണ്ട്.
കേരളത്തിലെ കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുന്ന യുഡിഎഫിൽ എല്ലാരും ജയിച്ചാൽ പോലും ഇന്ത്യൻ പാർലമെന്റിലോ ദേശീയ രാഷ്ട്രീയത്തിലോ ബിജെപിക്ക് എതിരെ ശക്തമായ എന്തെങ്കിലും നീക്കം നടത്തുവാൻ കഴിയുന്ന വിധത്തിലുള്ള തെരഞ്ഞെടുപ്പ് വിജയം കോൺഗ്രസ് പാർട്ടിക്ക് ഉണ്ടാവില്ല എന്നും ലീഗ് നേതാക്കൾ മുൻകൂട്ടി കാണുന്നുണ്ട്. ഈ വസ്തുത പരസ്യമായി പറഞ്ഞുകൊണ്ടാണ് മുസ്ലിംലീഗിലെ വിമത വിഭാഗവും യൂത്ത് ലീഗ് നേതാക്കളും ഔദ്യോഗിക നേതൃത്വത്തെ വിമർശിക്കുന്നത്
മൂന്നാം സീറ്റ് എന്ന ലീഗിൻറെ ആവശ്യത്തിന് വിട്ടുവീഴ്ച നടത്തി എന്തിനാണ് കോൺഗ്രസ് പാർട്ടിക്ക് മുന്നിൽ കീഴടങ്ങിയത് എന്ന ചോദ്യമാണ് യൂത്ത് ലീഗ് മുന്നോട്ട് വയ്ക്കുന്നത്. മറ്റു രാഷ്ട്രീയ പാർട്ടികൾ എല്ലാം യുവജനങ്ങൾക്കും സ്ത്രീകൾക്കും കാര്യമായ പരിഗണന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ നൽകുമ്പോൾ മുസ്ലിം ലീഗിൽ പ്രായം അധികമായ സ്ഥിരം നേതാക്കൾ തന്നെ മത്സരരംഗത്ത് തുടരുന്നതിലെ അനൗചര്യവും യൂത്ത് ലീഗ് നേതാക്കൾ പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്
കഴിഞ്ഞദിവസം മുസ്ലിം ലീഗ് പാർട്ടിയിലെ വിമത വിഭാഗം എറണാകുളം ജില്ലയിലും ആലപ്പുഴ ജില്ലയിലും പത്തനംതിട്ടയിലും രഹസ്യ യോഗങ്ങൾ ചേർന്നു എന്നാണ് അറിയുന്നത് പത്തനംതിട്ടയിലും രഹസ്യ യോഗങ്ങൾ ചേർന്നു എന്നാണ് അറിയുന്നത്. ലീഗ് എന്ന മുന്നണിയിലെ രണ്ടാം കക്ഷിയെ പൂർണമായും അവഗണിച്ച യുഡിഎഫിന്റെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കാര്യമായി ഇറങ്ങാതെ മൗനം പാലിക്കുക എന്ന നിലപാട് സ്വീകരിക്കുന്നതിനാണ് യോഗത്തിൽ വിമത വിഭാഗം തീരുമാനം എടുത്തിരിക്കുന്നത് ലീഗ് പ്രസിഡൻ്റായ സാദിഖ് അലി ശിഹാബ് തങ്ങൾ ധൈര്യപൂർവ്വം യുഡിഎഫ് നേതാക്കൾക്ക് മുന്നിൽ പാർട്ടിക്ക് വേണ്ടി വാദിക്കും എന്ന വിശ്വാസത്തിൽ ആയിരുന്നു ഇപ്പോൾ വിമത നീക്കം നടത്തുന്ന നേതാക്കളും ‘ എന്നാൽ പാർട്ടിയിലെ ചില സ്ഥിരം ഭാരവാഹികൾ നടത്തിയ സമ്മർദ്ദത്തിൽ തങ്ങളും വീണുപോയി എന്ന വിമർശനമാണ് വിമത നേതാക്കൾ ഉന്നയിക്കുന്നത്. മറ്റു ജില്ലകളിൽ കൂടി നേതൃത്വത്തിന്റെ തീരുമാനങ്ങളിൽ എതിർപ്പുള്ള ആൾക്കാരുടെ യോഗം വിളിച്ചു കൂട്ടുന്നതിനുള്ള തീരുമാനവും ആയിട്ടാണ് വിമത വിഭാഗത്തിന് നേതൃത്വം കൊടുക്കുന്ന സംസ്ഥാന ലീഗ് നേതാക്കൾ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നും വാർത്തയുണ്ട്