കോടികൾ മുടക്കുന്ന എസ് എസ് എൽ സി പരീക്ഷ എന്തിനുവേണ്ടി

ആരും തോൽക്കില്ല ആരെയും തോൽപ്പിക്കില്ല

പത്താം ക്ലാസിൽ എത്തിയ വിദ്യാർത്ഥികളുടെ എസ് എസ് എൽ സി പരീക്ഷ തുടങ്ങിയിരിക്കുകയാണ്. 4 ,27,105 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. എസ് എസ് എൽ സി – ടി എച്ച് എൽ സി – കെ എച്ച് എൽ സി വിഭാഗങ്ങളിൽ പെട്ട റെഗുലർ വിദ്യാർത്ഥികളുടെ പരീക്ഷയാണ് ഇത്.ഈ മാസം 25 ആം തീയതിയാണ് പരീക്ഷ അവസാനിക്കുന്നത് ഇത്രയധികം വിദ്യാർത്ഥികൾ ഒരുമിച്ച് പരീക്ഷ എഴുതുന്ന സമ്പ്രദായം തന്നെ ഒരു വലിയ കാര്യമാണ് എന്നാൽ അടുത്തകാലത്തായി നടന്നിട്ടുള്ള പത്താം ക്ലാസ് പരീക്ഷകളും അതിൻറെ ഫലപ്രഖ്യാപനം ഒരുപാട് സംശയങ്ങൾക്കും ആശങ്കകൾക്കും വഴിയൊരുക്കുന്നതാണ്. ഇപ്പോൾ നടക്കുന്ന രീതിയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ മുൻകാല പരീക്ഷകളിലും പങ്കെടുക്കാറുണ്ട് ‘ പരീക്ഷയുടെ ഫലപ്രഖ്യാപനം വരുമ്പോൾ തോൽക്കാൻ കുട്ടികൾ ഇല്ലാത്ത മഹാത്ഭുതത്തിന്റെ കണക്കാണ് പുറത്തു വരാറുള്ളത്. 99. 98 % വിദ്യാർത്ഥികളാണ് വിജയികളായി വരുന്നത് എന്ന് പറഞ്ഞാൽ തോൽക്കുന്നത് വെറും പതിനായിരത്തോളം കുട്ടികൾ മാത്രം പണ്ടൊക്കെ പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ 50 മുതൽ 60% വരെയുള്ള വിജയ നിരക്കാണ് ഉണ്ടായിക്കൊണ്ടിരുന്നത്. ഓരോ വർഷവും കഴിയുന്തോറും വിജയശതമാനം വർദ്ധിപ്പിച്ചു കാണിച്ചു വിദ്യാഭ്യാസ മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും മികച്ച പ്രകടനം എന്ന മഹത്വം വിളമ്പാൻ മാർക്ക് കൂട്ടി നൽകുന്ന ഏർപ്പാട് തുടർന്നു വന്നിരുന്നു. ഈ മാർക്ക് വിളമ്പൽ കയ്യും കണക്കും ഇല്ലാത്ത വിധത്തിൽ വർദ്ധിച്ചപ്പോൾ ആണ് പരീക്ഷയിൽ തോൽക്കാൻ ആരുമില്ലാത്ത സ്ഥിതി വന്നാൽ ‘ ഇത് പരിശോധിക്കുമ്പോൾ ആണ് എന്തിനാണ് ഇത്തരത്തിൽ ഒരു പരീക്ഷ നടത്തുന്നത് എന്ന് ചിന്തിക്കുന്നത് സ്വാഭാവികമാണ്

ആയിരക്കണക്കിന് അധ്യാപകരുടെ പരിശ്രമം. 25 കോടിയോളം രൂപ ചിലവാക്കിയുള്ള ഏർപ്പാട്. പരീക്ഷ നടത്താൻ മാത്രമല്ല അതിനു പിന്നാലെ വരുന്ന ഉത്തരക്കടലാസ് പരിശോധന സമ്പ്രദായത്തിനും വലിയ സാമ്പത്തിക ചിലവാണ് ഉണ്ടാകുന്നത്. ഈ തരത്തിലുള്ള സാമ്പത്തിക ചെലവും മനുഷ്യ പ്രയത്നവും വിനിയോഗിച്ചു എന്തിനാണ് വഴിപാട് കഴിക്കും പോലെ ഒരുതരം പരീക്ഷ നടത്തിപ്പ് എന്ന് ആരെങ്കിലും ആക്ഷേപിച്ചാൽ അതിൽ കുറ്റം പറയേണ്ട കാര്യമില്ല

സർക്കാർ ഇനിയെങ്കിലും ഒരു കാര്യം ഗൗരവമായി ആലോചിക്കുന്നത് നല്ലതാണ് എന്ന് തോന്നുന്നു. എസ്എസ്എൽസി പരീക്ഷ എന്ന പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥികളെ സംസ്ഥാനം ഒട്ടാകെ ഒരുമിച്ചിരുത്തി നടത്തുന്ന ഈ പരീക്ഷ കൊണ്ട് എന്താണ് പ്രത്യേകിച്ച് ഗുണം ഉണ്ടാവുന്നത്. പത്താം ക്ലാസിൽ എത്തുന്നതിനു മുൻപുള്ള എല്ലാ ക്ലാസുകളിലും വിദ്യാർത്ഥികൾ അവരവരുടെ സ്കൂളുകളിൽ നടത്തുന്ന പരീക്ഷകളിൽ പഠിച്ചു പാസായിട്ടാണ് അടുത്ത ക്ലാസിലേക്ക് കടന്നുവരുന്നത്. പത്താം ക്ലാസ് പരീക്ഷയും ഇപ്പോഴത്തെ സമ്പ്രദായം മാറ്റി വിദ്യാർഥികൾ പഠിക്കുന്ന അതാത് സ്കൂളുകളിൽ തന്നെ നടത്തുകയും അവിടെനിന്ന് കൃത്യ തീയതി നിശ്ചയിച്ച് ഫലപ്രഖ്യാപനം നടത്തുകയും ചെയ്താൽ എന്താണ് അപകടം ഉണ്ടാവുക അപകടം ഉണ്ടാവുക . കൃത്യമായ പരീക്ഷ നടത്തിപ്പിനും കൃത്യമായ ഉത്തരക്കടലാസ് പരിശോധനയ്ക്കും കൃത്യമായ ജയ പരാജയ തീരുമാനങ്ങൾക്കും ഇതല്ലേ നല്ലത്.

ഇത്തരത്തിൽ സ്കൂളുകളിൽ പരീക്ഷ നടത്തിയാൽ സാമ്പത്തികമായി തന്നെ സർക്കാരിന് വലിയ തുക ലാഭിക്കാൻ കഴിയും മാത്രവുമല്ല ഈ പരീക്ഷ കഴിഞ്ഞ ഉത്തരക്കടലാസ് പരിശോധനയ്ക്ക് കേന്ദ്രീകൃത മൂല്യനിർണയ സംവിധാനമാണ് ഒരുക്കുന്നത്. അതും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്

സ്കൂളുകളിൽ തന്നെ എസ്എസ്എൽസി പരീക്ഷ കൂടി നടത്തി മുന്നോട്ടു പോയാൽ ഇപ്പോഴുള്ള മാർക്ക് ദാനം ഏർപ്പാട് ഒഴിവാക്കാൻ കഴിയും. പാഠഭാഗങ്ങൾ കൃത്യമായി പഠിച്ച് ഉത്തരം എഴുതുന്ന വിദ്യാർത്ഥികൾ ജയിക്കുന്ന സാഹചര്യവും ഉണ്ടാവും . ഇപ്പോൾ സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പു വഴി നടത്തുന്ന കൃത്രിമ പരീക്ഷ വിജയങ്ങൾ യഥാർത്ഥത്തിൽ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാവുക പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാണ് ഉപരിപഠനത്തിനുള്ള യോഗ്യത നേടി പ്ലസ്ടുവിലേക്കും പിന്നീട് കോളേജ് വിദ്യാഭ്യാസത്തിലേക്കും വിദ്യാർത്ഥികൾ എത്തിച്ചേരുന്നത് വിദ്യാർത്ഥികൾ എത്തിച്ചേരുന്നത്. എസ്എസ്എൽസി എന്ന അടിത്തറ വിദ്യാഭ്യാസത്തിൽ മാർക്ക് ദാനം വഴി വിജയം നേടുന്നവർക്ക് ഉപരിപഠനത്തിന് എത്തുമ്പോൾ സ്വാഭാവികമായും അതിൻറെ പരിമിതികളും പരാധീനതകളും അനുഭവിക്കേണ്ടിവരും

ഇപ്പോൾ നടത്തുന്ന എസ് എസ് എൽ സി പരീക്ഷയുടെ രീതിയും വിജയികളുടെ പ്രഖ്യാപനവും പൊതുവിദ്യാഭ്യാസ വകുപ്പിനും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും മികവ് പറഞ്ഞു കേമത്തം നടിക്കാനുള്ള പാഴ് വേല മാത്രമാണ് ഒരു പരീക്ഷ നടത്തിയാൽ അതിൽ സ്വന്തം കഴിവിലൂടെ ജയിച്ചു വരുന്നവരാണ് വിജയിയായി മാറേണ്ടത് അതിനുപകരം പലതരത്തിലുള്ള പ്രോത്സാഹന സമ്മാനങ്ങൾ വഴി പരീക്ഷാ വിജയത്തിൻറെ ശതമാനം വർദ്ധിപ്പിക്കുന്നത് പരീക്ഷയുടെ തന്നെ അന്തസ്സത്ത നഷ്ടപ്പെടുത്തുന്നതാണ്

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ നിന്നും 143557 വിദ്യാർഥികളും എയ്ഡഡ് സ്കൂളുകളിൽ നിന്നും 255360 വിദ്യാർത്ഥികളും ഈ കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നുണ്ട് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുക്കുന്നത്. പരീക്ഷ പൂർത്തിയായി കഴിഞ്ഞാൽ വിദ്യാർഥികളുടെ ഉത്തരക്കടൽ ആസിഡ് പരിശോധിക്കുന്ന കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കും ഈ ക്യാമ്പുകളിൽ അധ്യാപകർ ഒത്തുചേർന്ന പരീക്ഷ പേപ്പറുകൾ പരിശോധന നടത്തി മാർക്ക് ഇടുന്ന രീതിയാണ് നിലവിലുള്ളത് ഏപ്രിൽ 3 മുതൽ 20 വരെ തീയതികളിൽ ആയിട്ടാണ് ഈ ക്യാമ്പ് തീരുമാനിച്ചിട്ടുള്ളത്

ഇപ്പോൾ നടന്നുവരുന്ന പരീക്ഷയും മുൻകാലങ്ങളിൽ ഏതു പോലെ 99 ശതമാനത്തിൽ അധികം വരുന്ന വിജയികളുടെ കണക്കുമായി ഫലപ്രഖ്യാപനം ഉണ്ടാകും എന്നത് ഉറപ്പായ കാര്യമാണ് എന്നത് ഉറപ്പായ കാര്യമാണ് ‘ഇവിടെ അടിസ്ഥാനപരമായ മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഒരു സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രാഗൽഭ്യം അളക്കുന്നത് എസ്എസ്എൽസി പരീക്ഷ വിജയത്തിൻറെ ശതമാനം കൂടി കണക്കിലെടുത്തുകൊണ്ടാണ് കണക്കിലെടുത്തുകൊണ്ടാണ് ‘ നിലവിൽ ഒരു മന്ത്രി വിദ്യാഭ്യാസം ധരിക്കുമ്പോൾ 75 ശതമാനം വിജയം ആണെങ്കിൽ അടുത്ത മന്ത്രി വരുമ്പോൾ ആ വിജയശതമാനം 76 എങ്കിലും ആയി ഉയർന്നില്ലെങ്കിൽ മന്ത്രി കഴിവുകെട്ടവൻ എന്ന വിലയിരുത്തൽ ഉണ്ടായേക്കാം. ഈ മേന്മ നടിക്കൽ നടപ്പാക്കിയെടുക്കാൻ വേണ്ടിയാണ് പതിവായി ഓരോ വർഷവും എസ്എസ്എൽസി പരീക്ഷയുടെ വിജയാ ശതമാനം ഉയർന്നുകൊണ്ടിരിക്കുന്നത് കേന്ദ്രീകൃത വാലുവേഷൻ പൂർത്തിയാകുമ്പോൾ ജയിച്ചവരുടെ ശതമാനം കുറഞ്ഞു പോയി എങ്കിൽ അത് പരിഹരിക്കാൻ ആയി മാർക്ക് കൂട്ടി നൽകുന്ന ഏർപ്പാടാണ് സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്നത്.ഈ ഏർപ്പാട് മൂലം ഉണ്ടാകുന്നത് യോഗ്യത ഇല്ലാത്ത വിദ്യാർഥികൾ കൂടി യോഗ്യരായ മാറുന്ന സ്ഥിതി ആണ് സ്വന്തം പദവിയുടെയും സർക്കാരിന്റെയും വലിപ്പം കാണിക്കുവാൻ വേണ്ടി ഭാവി തലമുറയെ തെറ്റായ വഴിയിലേക്ക് തള്ളി വിടുന്ന ഒരു ഏർപ്പാടു കൂടിയാണ് എസ്എസ്എൽസി മാർക്ക് ദാനം എന്ന് പറയേണ്ടി വരും

നാടിൻറെ ഭാവിയുടെ വാഗ്ദാനങ്ങളാണ് പത്താം ക്ലാസ് പരീക്ഷയിലൂടെ പിറവിയെടുക്കുന്നത്. അത്തരത്തിൽ ഗൗരവമുള്ള ഒരു കാര്യത്തിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും വെറും തമാശ കളിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണം. പരീക്ഷ – പരീക്ഷയായി തന്നെ നടത്തണം അല്ലാതെ വെറും പരീക്ഷണം നടത്തൽ ആയി തരംതാഴരുത് ‘അനാവശ്യ മാർക്കുധാന സമ്പ്രദായം അവസാനിപ്പിച്ചു പഠന വിഷയങ്ങളിൽ മികവ് കാണിച്ചു സ്വന്തമായി തന്നെ ജയം നേടുന്ന വിദ്യാർത്ഥികളെ ജയിച്ചവരുടെ പട്ടികയിൽ പെടുത്തി ഫലപ്രഖ്യാപനം നടത്തുന്ന രീതി എസ്എസ്എൽസി പരീക്ഷയിൽ തിരികെ കൊണ്ടുവരണം എന്നാണ് ഞങ്ങളുടെ അഭ്യർത്ഥന