കിഴക്കേക്കോട്ട കൊലക്കളം ആക്കരുത്, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് സി എം പി തിരുവനന്തപുരം ജില്ല കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കിഴക്കേക്കോട്ടയിൽ സായാഹ്ന പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി എം പി ജനറൽ സെക്രട്ടറി സ. സിപി ജോൺ ധർണ്ണ ഉത്ഘാടനം ചെയ്തു. സി എം പി തിരുവനന്തപുരം ജില്ല സെക്രട്ടറി എം ആർ മനോജ് അധ്യക്ഷത വഹിച്ചു. സി എം പി സംസ്ഥാന സെക്രട്ടറി എം പി സാജു, എക്സിക്യൂട്ടീവ് അംഗം അലക്സ് സാം ക്രിസ്മസ്, കിഴക്കേക്കോട്ട പൗരസമിതി പ്രസിഡന്റ് പി കെ എസ് രാജൻ, സി എം പി ഏരിയ സെക്രട്ടറിമാരായ പേയാട് ജ്യോതി, തിരുവല്ലം മോഹനൻ, അരുൾ കുമാർ, വിശ്വനാഥൻ, കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് കുമാരപുരം ശ്രീകണ്ഠൻ, കെ എം എഫ് ജില്ല സെക്രട്ടറി ചന്ദ്രവല്ലി തുടങ്ങിയവർ പ്രസംഗിച്ചു.