അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ പോകുന്നത് സ്വാഭാവികം

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയെ ന്യായീകരിച്ച് കെ സുധാകരന്‍

ന്യൂഡല്‍ഹി : യനാട് ഡിസിസി ട്രഷറര്‍ വിജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അവരുടെ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കെപിസിസിയാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയെ ന്യായീകരിച്ച് കെ സുധാകരന്‍.

ഐസി ബാലകൃഷ്ണന്‍ അടക്കം വയനാട്ടിലെ നേതാക്കള്‍ ഒളിവില്‍ പോയതിനെയും കെ സുധാകരന്‍ ന്യായീകരിച്ചു.അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ പോകുന്നത് സ്വാഭാവികമാണെന്നും ജാമ്യം കിട്ടുന്നത് വരെ അയാള്‍ മാറി താമസിച്ചേക്കാമെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.
പി വി അന്‍വറിനോട് മതിപ്പും എതിര്‍പ്പുമില്ലെന്നും നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ അന്‍വര്‍ നിര്‍ദേശിച്ചത് തള്ളാനും കൊള്ളാനുമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു. നിലമ്പൂരിലേത് അസ്വാഭാവികമായ സാഹചര്യമാണെന്നും തന്ത്രപരമായി കൈകാര്യം ചെയ്യുമെന്നും സ്ഥാനാര്‍ഥിത്വം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.