കേരളം അതിഭീകര അവസ്ഥയെ ആണ് കാത്തിരിക്കുന്നത് ..
സത്യത്തിൽ സോഷ്യൽ മീഡിയ PARENTING എന്ന പുതിയ കാല പൈഡ് പൈപ്പർ കുഴലൂത്തിൻറെ ഇരകളാണ് നമ്മുടെ പുതിയ തലമുറ.അതികൊണ്ട്തന്നെ കേരളം അതിഭീകര അവസ്ഥയെ ആണ് കാത്തിരിക്കുന്നത് ..
ഭരിക്കുന്നവൻറെ ദേഹത്ത് മാത്രം കുതിര കയറിയിട്ട് കാര്യമില്ല; അത് വെറും പോഴത്തരം ആയിപ്പോകും !!!
ഭരണകൂടത്തിന് ഉത്തരവാദിത്തവും ബാധ്യതയും ഉണ്ട് . എന്നാൽ അവിടെ മാത്രം ഒതുങ്ങുന്നതല്ല യഥാർത്ഥ ഉത്തരവാദിത്തം . .
കേരളത്തിന് പുറത്തു മയക്കുമരുന്നും കഞ്ചാവും പാൻ മസാലയും ഡ്രഗ്സും സുലഭമാണ്. ഇവിടെതെ അവസ്ഥയും അതി ഭീകരം തന്നെയാണ് . മാധ്യമങ്ങളും, സർക്കാരുകൾ ഇതൊന്നും ഇവിടെ ചർച്ച ചെയ്യുന്നുപോലുമില്ല. അതിനാൽ തന്നെ പ്രശ്നങ്ങൾ നാട്ടുകാർ അറിയുന്നുമില്ല ..
കേരളത്തിലെ സാഹചര്യം പക്ഷെ വ്യത്യസ്തമാണ്. 20 വയസ്സ് കഴിഞ്ഞാലും ഈ മക്കൾ ജോലി ചെയ്തു ഒന്നും കൊണ്ടുവരേണ്ടതില്ല , ഉത്തരവാദിത്തം എന്നത് പകർന്നു കൊടുക്കാൻ വെള്ള കോളർ ജോലി ലക്ഷ്യം വച്ച മാതാപിതാക്കളും സമൂഹവും മറന്നു പോയി. വിദേശപണം എറിഞ്ഞുകൊടുത്തുകൊണ്ട് പുസ്തക പഠന ജീവിത സൗകര്യങ്ങൾ മാത്രം നൽകിയാൽ മക്കൾ വളരും, പക്ഷെ അവരെ നിയന്ത്രിക്കാനും നയിക്കാനും മാതാപിതാക്കൾ ഇല്ലാതിരുന്നതിന്റെ പരിണിത ഫലമണ് ഈ കാണുന്നതെല്ലാം .
സമൂഹത്തിനു സർക്കാരിനെ കുറ്റം പറയാം അവർക്ക് ഉത്തരവാദിത്തം ഉണ്ട്. പക്ഷെ രാഷ്ട്രീയത്തിൽ ഇടപെടാതെ ‘സ്വന്തം കാര്യം നോക്കി വളരൂ മക്കളെ’ എന്ന് നമ്മളോട് ഉപദേശിച്ച നമ്മുടെ മാതാപിതാക്കളുടെ പരാജയമാണ് നമ്മളെ നയിക്കുന്ന നമ്മുടെ ഭരണാധികാരികൾ എന്നതും മറക്കരുത് .
മക്കൾ ഉണ്ടായാൽ മാത്രം പോര ഉണ്ടായ മക്കളെ വളർത്തൽ ഇനി ‘ആ പഴയ കാല കഷ്ടപ്പെട്ട’ രീതി അനുയോജ്യമല്ല.
അതിന് മക്കളെ എങ്ങിനെ വളർത്തണം, എങ്ങിനെ നയിക്കണം എങ്ങിനെ മാത്രകയാകണം എന്നത് മാതാപിതാക്കളെ പഠിപ്പിക്കണം.PARENTING SCHOOL ഇവിടെ അനിവാര്യമാണ്.
കുട്ടികളെ ഏറ്റവും അധികം സ്വാധീനിക്കുന്നത് അവരുടെ മാതാപിതാക്കളാണ് ; എന്നാൽ മാതാപിതാക്കൾ ആ സ്ഥാനം ഇന്ന് സമൂഹ മാധ്യമങ്ങൾക്ക് നൽകി സ്വസ്ഥതയോടെ ഇരിക്കാൻ ശ്രമിച്ചതിനെ ഫലമാണ് ഇ കാണുന്നത് . കാരണം കുട്ടികൾ പടിക്കുന്നവരല്ല പിന്തുടരുന്നവരാണ്.
അല്ലെങ്കിൽ 75 or 100 ലക്ഷത്തോളം വരുന്ന സീ , ആൽഫ, ബീറ്റ, തലമുറയുടെ ജീവിതമാറ്റം കണ്ട് അവരെ കുറ്റം പറയുന്നവർ മാത്രം ആകുന്ന മുൻതലമുറ മാതാപിതാക്കൾ, അഥവാ സമൂഹം ഈ ദുരനുഭവം കണ്ടു എന്ത് ചെയ്യണം എന്നറിയാതെ പണ്ടാരമടങ്ങേണ്ടി വരും