സിപിഎം പാർട്ടിയുടെ ദേശീയ സമ്മേളനമായ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാന സമ്മേളനങ്ങൾ നടക്കുകയാണ്. പാർട്ടിയുടെ കേരളത്തിലെ സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിച്ചു കഴിഞ്ഞു. വലിയ തരത്തിലുള്ള ജനപങ്കാളിത്തവും അച്ചടക്കവും ആവേശവും ഒക്കെ കൊല്ലം സമ്മേളനത്തിൽ ഉള്ളതായി വാർത്തകൾ വരുന്നുണ്ട്. കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ സിപിഎം എന്നത് പിണറായി വിജയൻ എന്ന മുതിർന്ന നേതാവിൻറെ കൈപ്പിടിയിൽ ഒതുങ്ങുന്ന പ്രസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. പിണറായി വിജയനെതിരെ ഉയരുന്ന ശബ്ദങ്ങളെ എല്ലാം വെട്ടി നിരത്താനും തകർക്കാനും അദ്ദേഹത്തിനുള്ള സാധാരണമായ കഴിവ് ഒരു അത്ഭുതം തന്നെയാണ്. പിണറായി വിചാരിക്കുന്നത് മാത്രമേ പാർട്ടിയിൽ നടക്കുകയുള്ളൂ എന്ന കാര്യത്തിൽ ഔദ്യോഗിക നേതൃത്വത്തിന് പൂർണ്ണമായും ഉറപ്പുണ്ട് അതുകൊണ്ട്തന്നെ പിണറായിക്കെതിരെ ശബ്ദിക്കുവാൻ ആരും മുന്നോട്ടു വരില്ല എന്നതും ഒരു വസ്തുതയാണ്.
എന്നാൽ പിണറായി വിജയൻ പാർട്ടിയിൽ കിരീടം വയ്ക്കാത്ത രാജാവായി വാണിരുന്ന അവസരത്തിലാണ് ജനകീയ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ പടയൊരുക്കം നടത്തി പിണറായിക്ക് നേരെ വെല്ലുവിളികൾ നടത്തിയത്. ഇപ്പോൾ വി എസ് അച്യുതാനന്ദൻ തീർത്തും കിടപ്പിലാണ്. അതുകൊണ്ട് എല്ലാ പ്രവർത്തകർക്കിടയിലും അംഗീകാരമുള്ള ഒരു നേതാവിൻറെ പിൻബലത്തിൽ വിഭാഗീയ പ്രവർത്തനം സിപിഎമ്മിനകത്ത് ഉണ്ടാകുവാൻ സാധ്യതയില്ല. കേരളത്തിൽ ഒന്നാകെ ആയി സ്വാധീനമുള്ള നേതാക്കന്മാർ വേറെയില്ല എന്നതും ഇതിന് കാരണമാണ് .എന്നാൽ ചില തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കങ്ങളെ വിമർശിച്ചുകൊണ്ട്, മുതിർന്ന നേതാക്കൾ രംഗത്തുവരുന്നത് പാർട്ടി സമ്മേളനത്തിനിടയിൽ കല്ലുകടിയായി മാറുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്.
രണ്ടുതവണയായി പത്തു വർഷക്കാലം അധികാരത്തിൽ പൂർത്തിയാക്കുന്ന പിണറായി വിജയനും, ഇടതുമുന്നണിയും വീണ്ടും ഭരണത്തിൽ വരുന്നതിനുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം കൊടുക്കുന്നതിന്നുകൂടിയാണ് സംസ്ഥാന സമ്മേളനം ചേരുന്നത്. എന്നാൽ ഇനിയും ഇടതുമുന്നണി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി പദത്തിലേക്ക് പിണറായി വിജയൻ തന്നെ കടന്നുവരണം എന്ന ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനങ്ങളിൽ മുതിർന്ന നേതാക്കൾക്ക് പ്രതിഷേധമുണ്ട്. 75 വയസ്സ് എന്ന പ്രായപരിധി തീരുമാനിച്ച പാർട്ടിയാണ് സി പി എം. അങ്ങനെയുള്ള തീരുമാനം നിലനിൽക്കെ 80 വയസ്സിനോടടുക്കുന്ന പിണറായി വിജയന് പ്രായത്തിൽ ഇളവ് നൽകുക എന്നത് പാർട്ടിക്കകത്തും ഭരണ രംഗത്തും പുതിയവർ കടന്നുവരുന്നത് തടയുവാൻ മാത്രമാണ് വഴിയൊരുക്കുക എന്ന രീതിയിലുള്ള വിമർശനങ്ങളാണ് മുതിർന്ന നേതാക്കൾ ഉയർത്തിക്കൊണ്ടിരിക്കുന്നത്.
പിണറായി വിജയന് മാത്രമായി പ്രായത്തിൽ ഇളവ് അനുവദിക്കേണ്ട കാര്യമില്ലഎന്നും മുഖ്യമന്ത്രിപദം അലങ്കരിക്കാൻ കഴിവുള്ള നേതാക്കൾ പാർട്ടിയിൽ ഉണ്ട് എന്നും ഉള്ള വിമർശനവുമായി മുതിർന്ന നേതാവും കൊല്ലം ജില്ലക്കാരനുമായ പി കെ ഗുരുദാസൻ രംഗത്ത് വന്നതാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇതേ അഭിപ്രായക്കാരനായ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും വിമർശന സ്വഭാവത്തിൽ സംസാരിച്ചിട്ടുണ്ട്. കേരളത്തിൽ ഇനിയും ഇടതുമുന്നണിയുടെ തുടർഭരണം ഉറപ്പ് എന്ന് പറയുന്നതിൽ അർത്ഥമില്ലഎന്നും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത് എന്ന കാര്യം മറക്കരുത് എന്നും ബേബി വിമർശിച്ചിട്ടുണ്ട്.
സിപിഎം എന്ന പാർട്ടിയിൽ എല്ലാ കാലത്തും ശക്തി കേന്ദ്രമായി നിലനിൽക്കുന്നത് കണ്ണൂരിലെ സിപിഎം നേതൃത്വം തന്നെയാണ്. പിണറായി വിജയൻ ഒപ്പം നിലയുറപ്പിച്ചിട്ടുള്ള ജയരാജന്മാരും മറ്റു നേതാക്കളും ഇപ്പോൾ പഴയ സ്വഭാവത്തിൽ അല്ല. ഇതിൽ തന്നെ ഇപ്പോൾ 73 വയസ്സ് എത്തിയ പി ജയരാജൻ കുറച്ചുകാലമായി ഔദ്യോഗിക പക്ഷത്തിന്റെ കണ്ണിലെ കരടായി നിൽക്കുകയാണ്. പിണറായി വിജയനും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണനും ഒത്തുചേർന്നുകൊണ്ട് പി ജയരാജനെ ഒതുക്കുന്നു എന്ന വിശ്വാസം അദ്ദേഹത്തിനുണ്ട്. കണ്ണൂർ ജില്ലയിൽ മറ്റുപല നേതാക്കളെ കാളും അണികൾക്കിടയിൽ താല്പര്യം ഉള്ളത് പി ജയരാജന് ആണ്. അതുകൊണ്ടാണ് പി ജയരാജനെ അനുകൂലിച്ച് അവിടെ ഒരു ഘട്ടത്തിൽ പ്രചരണവും പുകഴ്ത്തലും ഒക്കെ അണികൾക്കിടയിൽ ഉണ്ടായത് മുളയിൽ തന്നെ തടയുവാൻ പിണറായി ശ്രമിച്ചിരുന്നു. പാർട്ടിയിൽ വ്യക്തിപൂജ പാടില്ല എന്ന വ്യാഖ്യാനത്തോടെയാണ് പിണറായി ജയരാജനെ ഒതുക്കിയത്. പാർട്ടി സമ്മേളനം നടക്കുന്ന ഈ അവസരത്തിൽ ജയരാജന്റെ നിലപാടുകൾ എന്താകും എന്നതും കണ്ടറിയണം.
കണ്ണൂർ കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തിയായി പറയാവുന്ന ജില്ലയാണ് ആലപ്പുഴ. അവിടുത്തെ ഏറ്റവും മുതിർന്ന നേതാവായ മുൻമന്ത്രി ജി സുധാകരനെ കൊല്ലം സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ട് പോലും ഇല്ല എന്ന പരാതികൾ വന്നു കഴിഞ്ഞു. ഇത് തികഞ്ഞ അനീതിയാണ്, എന്നാണ് വിമർശനം ഉയരുന്നത് സുധാകരനെതിരെ പാർട്ടി ഔദ്യോഗിക വിഭാഗം നടത്തുന്ന നീക്കങ്ങളെ എതിർത്തുകൊണ്ട് മുൻമന്ത്രി തോമസ് ഐസക്കും രംഗത്ത് വന്നിട്ടുണ്ട്.
പാർട്ടി കേഡർ പാർട്ടി ആണ് എന്നും അതുകൊണ്ടുതന്നെ അച്ചടക്കവും അനുസരണയും പാർട്ടിയിൽ ഒരു പ്രശ്നങ്ങൾക്കും അനുവദിക്കില്ല എന്നും ഒക്കെ വിശ്വസിക്കുന്നുണ്ടെങ്കിലും ,പ്രതിഷേധങ്ങൾക്ക് ശക്തികൾ പകരുന്ന ഇടപെടലുകൾ മുതിർന്ന നേതാക്കളിൽ നിന്നും തന്നെ ഉയരും എന്ന പ്രതീക്ഷ രാഷ്ട്രീയ നിരീക്ഷകർക്കുണ്ട് ..മാത്രവുമല്ല പാർട്ടിയുടെ സമ്മേളന വേദിയിലാണ് പാർട്ടി നയങ്ങളും നിലപാടുകളും സംബന്ധിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കുക. ഈ റിപ്പോർട്ട് അനുസരിച്ച് കൊണ്ടാവണം പാർട്ടി നേതൃത്വം കൊടുക്കുന്ന സർക്കാർ പ്രവർത്തിക്കേണ്ടത്. ഇതിനകം തന്നെ വിവാദം ഉയർത്തിയിട്ടുള്ള ബ്രൂവെറി പദ്ധതിയുടെ അനുമതിയും മദ്യനയം സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളും ഈ റിപ്പോർട്ടിൽഎങ്ങനെ കടന്നുവരും എന്നത് അറിയേണ്ട കാര്യമാണ്. ഇതിന് പുറമേയാണ് നിലവിലെ സർക്കാരിൻറെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കിടയിൽ ഉള്ള ആശങ്ക പരിഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന്റെ കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന നിലപാടുകളും വ്യക്തിപരമായ പ്രവർത്തനശൈലിയും ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റിയിട്ടുണ്ട് .അവയെല്ലാം തിരുത്തുന്നതിന് പാർട്ടി എന്തെല്ലാം തരത്തിലുള്ള മാറ്റങ്ങളിലേക്ക് നീങ്ങണമെന്നും ഈ റിപ്പോർട്ടിലൂടെ പുറത്തു വരേണ്ടതാണ്.
പുറമേ നോക്കുമ്പോൾ എല്ലാം കൊണ്ടും സുശക്തതവും ചിട്ട ആർന്നതുമായ ഒരു സമ്മേളനത്തിന്റെ ലക്ഷണങ്ങളാണ് കൊല്ലം സമ്മേളനത്തിലും കാണുന്നതെങ്കിലും, പാർട്ടിയുടെ അകത്തളങ്ങളിൽ വിഭാഗീയതയുടെയും ചേരിതിരിവിൻ്റെയും സ്വരങ്ങൾ ഉയരുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. കേരളത്തിലെ ഏറ്റവും വലിയ ജനകീയ പാർട്ടി എന്ന് പറയുമ്പോൾ പോലും സിപിഎമ്മിന്റെ കേരള ഘടകം പിണറായി വിജയൻ എന്ന വ്യക്തിയുടെ അനുസരണയിൽ മാത്രം മുന്നോട്ടു നീങ്ങുന്ന ഒന്നായി മാറിയിരിക്കുന്നു എന്ന പരിഭവമാണ് മറ്റ് മുതിർന്ന നേതാക്കൾക്ക് ഉള്ളത്.. പത്തുവർഷം മുഖ്യമന്ത്രിപദം പൂർത്തിയാക്കുന്ന പിണറായി വിജയന് മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാൽ വീണ്ടും മുഖ്യമന്ത്രിപദം കൈമാറുന്നതിനുള്ള പ്രായത്തിലെ ഇളവ് അനുവദിക്കൽ കാര്യത്തിൽ കടുത്ത വിമർശനം ഉള്ളവരാണ് എം എ ബേബി, പി കെ ഗുരുദാസൻ. എ കെ ബാലൻ. ജി സുധാകരൻ .തോമസ് ഐസക്ക്. പിണറായി അടക്കമുള്ള ഔദ്യോഗിക പക്ഷത്തെ ചോദ്യം ചെയ്യുവാനും അനുകൂലമായ അന്തരീക്ഷം സമ്മേളനത്തിനിടയിൽ ഉണ്ടായാൽ വിഭാഗീയത എന്ന പേരിൽ അല്ല എങ്കിലും ഈ നേതാക്കളുടെ കൂട്ടായ്മയിൽ പ്രതിഷേധ സ്വരം സമ്മേളന വേദിയിൽ ഉയരും എന്നത് ഉറപ്പാണ്
നന്ദി നമസ്കാരം ..
കട്ട കലിപ്പുമായി മുതിർന്ന സിപിഎം നേതാക്കൾ
വിഭാഗീയതയിലേക്ക് എത്താതിരിക്കാൻ ഔദ്യോഗിക നേതൃത്വം നീക്കം നടത്തുന്നു
സിപിഎം പാർട്ടിയുടെ ദേശീയ സമ്മേളനമായ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാന സമ്മേളനങ്ങൾ നടക്കുകയാണ്. പാർട്ടിയുടെ കേരളത്തിലെ സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിച്ചു കഴിഞ്ഞു. വലിയ തരത്തിലുള്ള ജനപങ്കാളിത്തവും അച്ചടക്കവും ആവേശവും ഒക്കെ കൊല്ലം സമ്മേളനത്തിൽ ഉള്ളതായി വാർത്തകൾ വരുന്നുണ്ട്. കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ സിപിഎം എന്നത് പിണറായി വിജയൻ എന്ന മുതിർന്ന നേതാവിൻറെ കൈപ്പിടിയിൽ ഒതുങ്ങുന്ന പ്രസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. പിണറായി വിജയനെതിരെ ഉയരുന്ന ശബ്ദങ്ങളെ എല്ലാം വെട്ടി നിരത്താനും തകർക്കാനും അദ്ദേഹത്തിനുള്ള സാധാരണമായ കഴിവ് ഒരു അത്ഭുതം തന്നെയാണ്. പിണറായി വിചാരിക്കുന്നത് മാത്രമേ പാർട്ടിയിൽ നടക്കുകയുള്ളൂ എന്ന കാര്യത്തിൽ ഔദ്യോഗിക നേതൃത്വത്തിന് പൂർണ്ണമായും ഉറപ്പുണ്ട് അതുകൊണ്ട്തന്നെ പിണറായിക്കെതിരെ ശബ്ദിക്കുവാൻ ആരും മുന്നോട്ടു വരില്ല എന്നതും ഒരു വസ്തുതയാണ്.
എന്നാൽ പിണറായി വിജയൻ പാർട്ടിയിൽ കിരീടം വയ്ക്കാത്ത രാജാവായി വാണിരുന്ന അവസരത്തിലാണ് ജനകീയ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ പടയൊരുക്കം നടത്തി പിണറായിക്ക് നേരെ വെല്ലുവിളികൾ നടത്തിയത്. ഇപ്പോൾ വി എസ് അച്യുതാനന്ദൻ തീർത്തും കിടപ്പിലാണ്. അതുകൊണ്ട് എല്ലാ പ്രവർത്തകർക്കിടയിലും അംഗീകാരമുള്ള ഒരു നേതാവിൻറെ പിൻബലത്തിൽ വിഭാഗീയ പ്രവർത്തനം സിപിഎമ്മിനകത്ത് ഉണ്ടാകുവാൻ സാധ്യതയില്ല. കേരളത്തിൽ ഒന്നാകെ ആയി സ്വാധീനമുള്ള നേതാക്കന്മാർ വേറെയില്ല എന്നതും ഇതിന് കാരണമാണ് .എന്നാൽ ചില തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കങ്ങളെ വിമർശിച്ചുകൊണ്ട്, മുതിർന്ന നേതാക്കൾ രംഗത്തുവരുന്നത് പാർട്ടി സമ്മേളനത്തിനിടയിൽ കല്ലുകടിയായി മാറുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്.
രണ്ടുതവണയായി പത്തു വർഷക്കാലം അധികാരത്തിൽ പൂർത്തിയാക്കുന്ന പിണറായി വിജയനും, ഇടതുമുന്നണിയും വീണ്ടും ഭരണത്തിൽ വരുന്നതിനുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം കൊടുക്കുന്നതിന്നുകൂടിയാണ് സംസ്ഥാന സമ്മേളനം ചേരുന്നത്. എന്നാൽ ഇനിയും ഇടതുമുന്നണി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി പദത്തിലേക്ക് പിണറായി വിജയൻ തന്നെ കടന്നുവരണം എന്ന ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനങ്ങളിൽ മുതിർന്ന നേതാക്കൾക്ക് പ്രതിഷേധമുണ്ട്. 75 വയസ്സ് എന്ന പ്രായപരിധി തീരുമാനിച്ച പാർട്ടിയാണ് സി പി എം. അങ്ങനെയുള്ള തീരുമാനം നിലനിൽക്കെ 80 വയസ്സിനോടടുക്കുന്ന പിണറായി വിജയന് പ്രായത്തിൽ ഇളവ് നൽകുക എന്നത് പാർട്ടിക്കകത്തും ഭരണ രംഗത്തും പുതിയവർ കടന്നുവരുന്നത് തടയുവാൻ മാത്രമാണ് വഴിയൊരുക്കുക എന്ന രീതിയിലുള്ള വിമർശനങ്ങളാണ് മുതിർന്ന നേതാക്കൾ ഉയർത്തിക്കൊണ്ടിരിക്കുന്നത്.
പിണറായി വിജയന് മാത്രമായി പ്രായത്തിൽ ഇളവ് അനുവദിക്കേണ്ട കാര്യമില്ലഎന്നും മുഖ്യമന്ത്രിപദം അലങ്കരിക്കാൻ കഴിവുള്ള നേതാക്കൾ പാർട്ടിയിൽ ഉണ്ട് എന്നും ഉള്ള വിമർശനവുമായി മുതിർന്ന നേതാവും കൊല്ലം ജില്ലക്കാരനുമായ പി കെ ഗുരുദാസൻ രംഗത്ത് വന്നതാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇതേ അഭിപ്രായക്കാരനായ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും വിമർശന സ്വഭാവത്തിൽ സംസാരിച്ചിട്ടുണ്ട്. കേരളത്തിൽ ഇനിയും ഇടതുമുന്നണിയുടെ തുടർഭരണം ഉറപ്പ് എന്ന് പറയുന്നതിൽ അർത്ഥമില്ലഎന്നും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത് എന്ന കാര്യം മറക്കരുത് എന്നും ബേബി വിമർശിച്ചിട്ടുണ്ട്.
സിപിഎം എന്ന പാർട്ടിയിൽ എല്ലാ കാലത്തും ശക്തി കേന്ദ്രമായി നിലനിൽക്കുന്നത് കണ്ണൂരിലെ സിപിഎം നേതൃത്വം തന്നെയാണ്. പിണറായി വിജയൻ ഒപ്പം നിലയുറപ്പിച്ചിട്ടുള്ള ജയരാജന്മാരും മറ്റു നേതാക്കളും ഇപ്പോൾ പഴയ സ്വഭാവത്തിൽ അല്ല. ഇതിൽ തന്നെ ഇപ്പോൾ 73 വയസ്സ് എത്തിയ പി ജയരാജൻ കുറച്ചുകാലമായി ഔദ്യോഗിക പക്ഷത്തിന്റെ കണ്ണിലെ കരടായി നിൽക്കുകയാണ്. പിണറായി വിജയനും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണനും ഒത്തുചേർന്നുകൊണ്ട് പി ജയരാജനെ ഒതുക്കുന്നു എന്ന വിശ്വാസം അദ്ദേഹത്തിനുണ്ട്. കണ്ണൂർ ജില്ലയിൽ മറ്റുപല നേതാക്കളെ കാളും അണികൾക്കിടയിൽ താല്പര്യം ഉള്ളത് പി ജയരാജന് ആണ്. അതുകൊണ്ടാണ് പി ജയരാജനെ അനുകൂലിച്ച് അവിടെ ഒരു ഘട്ടത്തിൽ പ്രചരണവും പുകഴ്ത്തലും ഒക്കെ അണികൾക്കിടയിൽ ഉണ്ടായത് മുളയിൽ തന്നെ തടയുവാൻ പിണറായി ശ്രമിച്ചിരുന്നു. പാർട്ടിയിൽ വ്യക്തിപൂജ പാടില്ല എന്ന വ്യാഖ്യാനത്തോടെയാണ് പിണറായി ജയരാജനെ ഒതുക്കിയത്. പാർട്ടി സമ്മേളനം നടക്കുന്ന ഈ അവസരത്തിൽ ജയരാജന്റെ നിലപാടുകൾ എന്താകും എന്നതും കണ്ടറിയണം.
കണ്ണൂർ കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തിയായി പറയാവുന്ന ജില്ലയാണ് ആലപ്പുഴ. അവിടുത്തെ ഏറ്റവും മുതിർന്ന നേതാവായ മുൻമന്ത്രി ജി സുധാകരനെ കൊല്ലം സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ട് പോലും ഇല്ല എന്ന പരാതികൾ വന്നു കഴിഞ്ഞു. ഇത് തികഞ്ഞ അനീതിയാണ്, എന്നാണ് വിമർശനം ഉയരുന്നത് സുധാകരനെതിരെ പാർട്ടി ഔദ്യോഗിക വിഭാഗം നടത്തുന്ന നീക്കങ്ങളെ എതിർത്തുകൊണ്ട് മുൻമന്ത്രി തോമസ് ഐസക്കും രംഗത്ത് വന്നിട്ടുണ്ട്.
പാർട്ടി കേഡർ പാർട്ടി ആണ് എന്നും അതുകൊണ്ടുതന്നെ അച്ചടക്കവും അനുസരണയും പാർട്ടിയിൽ ഒരു പ്രശ്നങ്ങൾക്കും അനുവദിക്കില്ല എന്നും ഒക്കെ വിശ്വസിക്കുന്നുണ്ടെങ്കിലും ,പ്രതിഷേധങ്ങൾക്ക് ശക്തികൾ പകരുന്ന ഇടപെടലുകൾ മുതിർന്ന നേതാക്കളിൽ നിന്നും തന്നെ ഉയരും എന്ന പ്രതീക്ഷ രാഷ്ട്രീയ നിരീക്ഷകർക്കുണ്ട് ..മാത്രവുമല്ല പാർട്ടിയുടെ സമ്മേളന വേദിയിലാണ് പാർട്ടി നയങ്ങളും നിലപാടുകളും സംബന്ധിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കുക. ഈ റിപ്പോർട്ട് അനുസരിച്ച് കൊണ്ടാവണം പാർട്ടി നേതൃത്വം കൊടുക്കുന്ന സർക്കാർ പ്രവർത്തിക്കേണ്ടത്. ഇതിനകം തന്നെ വിവാദം ഉയർത്തിയിട്ടുള്ള ബ്രൂവെറി പദ്ധതിയുടെ അനുമതിയും മദ്യനയം സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളും ഈ റിപ്പോർട്ടിൽഎങ്ങനെ കടന്നുവരും എന്നത് അറിയേണ്ട കാര്യമാണ്. ഇതിന് പുറമേയാണ് നിലവിലെ സർക്കാരിൻറെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കിടയിൽ ഉള്ള ആശങ്ക പരിഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന്റെ കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന നിലപാടുകളും വ്യക്തിപരമായ പ്രവർത്തനശൈലിയും ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റിയിട്ടുണ്ട് .അവയെല്ലാം തിരുത്തുന്നതിന് പാർട്ടി എന്തെല്ലാം തരത്തിലുള്ള മാറ്റങ്ങളിലേക്ക് നീങ്ങണമെന്നും ഈ റിപ്പോർട്ടിലൂടെ പുറത്തു വരേണ്ടതാണ്.
പുറമേ നോക്കുമ്പോൾ എല്ലാം കൊണ്ടും സുശക്തതവും ചിട്ട ആർന്നതുമായ ഒരു സമ്മേളനത്തിന്റെ ലക്ഷണങ്ങളാണ് കൊല്ലം സമ്മേളനത്തിലും കാണുന്നതെങ്കിലും, പാർട്ടിയുടെ അകത്തളങ്ങളിൽ വിഭാഗീയതയുടെയും ചേരിതിരിവിൻ്റെയും സ്വരങ്ങൾ ഉയരുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. കേരളത്തിലെ ഏറ്റവും വലിയ ജനകീയ പാർട്ടി എന്ന് പറയുമ്പോൾ പോലും സിപിഎമ്മിന്റെ കേരള ഘടകം പിണറായി വിജയൻ എന്ന വ്യക്തിയുടെ അനുസരണയിൽ മാത്രം മുന്നോട്ടു നീങ്ങുന്ന ഒന്നായി മാറിയിരിക്കുന്നു എന്ന പരിഭവമാണ് മറ്റ് മുതിർന്ന നേതാക്കൾക്ക് ഉള്ളത്.. പത്തുവർഷം മുഖ്യമന്ത്രിപദം പൂർത്തിയാക്കുന്ന പിണറായി വിജയന് മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാൽ വീണ്ടും മുഖ്യമന്ത്രിപദം കൈമാറുന്നതിനുള്ള പ്രായത്തിലെ ഇളവ് അനുവദിക്കൽ കാര്യത്തിൽ കടുത്ത വിമർശനം ഉള്ളവരാണ് എം എ ബേബി, പി കെ ഗുരുദാസൻ. എ കെ ബാലൻ. ജി സുധാകരൻ .തോമസ് ഐസക്ക്. പിണറായി അടക്കമുള്ള ഔദ്യോഗിക പക്ഷത്തെ ചോദ്യം ചെയ്യുവാനും അനുകൂലമായ അന്തരീക്ഷം സമ്മേളനത്തിനിടയിൽ ഉണ്ടായാൽ വിഭാഗീയത എന്ന പേരിൽ അല്ല എങ്കിലും ഈ നേതാക്കളുടെ കൂട്ടായ്മയിൽ പ്രതിഷേധ സ്വരം സമ്മേളന വേദിയിൽ ഉയരും എന്നത് ഉറപ്പാണ്.